ഗവ.യു .പി .സ്കൂൾ വയക്കര/പ്രവർത്തനങ്ങൾ/2024-25
ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ
മാലിന്യമുക്ത നവ കേരളത്തിനായി നടപ്പിലാക്കിയ ജനകീയ ക്യാമ്പിന്റെ ഭാഗമായി ശ്രീകണ്ഠാപുരം സഭയിൽ വച്ച് ചേർന്ന എം ഇ സി മീറ്റിങ്ങിൽ പറഞ്ഞ നിർദ്ദേശങ്ങളുടെയും ചർച്ചയുടെ ഭാഗമായി സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.
• ഹരിതവും ശുചിത്വവുമായ വിദ്യാലയ നേട്ടം കൈവരിക്കുന്ന അതിനായി ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് എസ് ആർ ജി, എസ് എം സി,മീറ്റിഗിൽ ചർച്ച ചെയ്യുകയുണ്ടായി. • ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് ആവശ്യമായ ശുചീകരണ സാമഗ്രികൾ അനുവദിച്ചു • കോൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടി സ്കൂൾതലത്തിൽ ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഹരിതസേന രൂപീകരിച്ചു. • എല്ലാദിവസവും ഗ്രീൻ ലീഡറുടെ നേതൃത്വത്തിൽ ക്ലാസും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു • കുട്ടികളുടെ പിറന്നാൾ ദിനത്തിൽ പച്ചക്കറികൾ, ഉദ്യാന ത്തിലേക്ക് പൂച്ചെടികൾ, പച്ചക്കറി വിത്തുകൾ എന്നിവ കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു. • ഷിജി മുറികളിൽ കുട്ടികൾക്ക് ആവശ്യമായ സോപ്പ് സാനിറ്റൈസർ എന്നിവ ലഭ്യമാക്കി • ഉച്ചഭക്ഷണ വേസ്റ്റുകൾ ഒക്കെ പന്നിഫാമിലേക്കാണ് നൽകുന്നത് • സ്കൂൾ പരിസരത്തെ കാർഡുകൾ വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളിക നിയോഗിച്ചു • മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിക്ഷേപിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. • സ്കൂളിൽ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു. • ആഴ്ചയിൽ മൂന്ന് ദിവസം മൂന്നരയ്ക്ക് ശേഷം സ്കൂളും പരിസരം വൃത്തിയാക്കാൻ തീരുമാനിച്ചു
സ്കൂൾ ശുചീകരണം
ശ്രീകണ്ഠാപുരം നഗരസഭ സ്കൂളിന് അനുവദിച്ച ശുചീകരണ സാമഗ്രികൾ എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ ,
ഹെസ്മിസ്സ് ശ്രീമതി.പുഷ്പ ടി എന്നിവർ വാർഡ് കൗൺസിലർ ശ്രീമതി. നിഷിത റഹ്മാനിൽ നിന്നും ഏറ്റുവാങ്ങുന്നു.