സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ഗവ.യു .പി .സ്കൂൾ വയക്കര/അക്ഷരവൃക്ഷം/എൻ്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
അന്ന് മാർച്ച് 9ന് ഞാൻ സ്കൂളിൽ നേരത്തെ എത്തി.നാളത്തെ പഠനോത്സവവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഞാനും എൻ്റെ കൂട്ടുകാരും .രണ്ടുമൂന്ന് നാടകങ്ങൾ പഠിച്ചിട്ടുണ്ടായിരുന്നു. മുറ്റത്തെ മാവിൻ ചുവട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് എൻ്റെ കൂട്ടുകാരൻ ആകാശ് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞത്.പരീക്ഷയൊക്കെ ഒഴിവാക്കിയെന്നും സ്കൂൾ ഇന്ന് പൂട്ടുകയാണെന്ന് മാഷ് പറയുന്നുണ്ടെന്നതായിരുന്നു രഹസ്യം..... ആദ്യം ഞാനത് വിശ്വസിച്ചിരുന്നില്ല. പക്ഷെ പെട്ടെന്ന് അസംബ്ലി വിളിച്ചു. കൊറോണ പകർച്ചവ്യാധി മൂലം സ്കൂൾ പൂട്ടുകയാണെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു.ഇത് കേട്ടപ്പോൾ ഇനി കളിച്ചു നടക്കാലോ എന്ന സന്തോഷം മനസ്സിലുണ്ടായെങ്കിലും വീട്ടിലെത്തിയപ്പോൾ അതൊക്കെ ഇല്ലാതായി. കൊറോണ എന്ന മഹാരോഗം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നുവെന്നും സൂക്ഷിച്ചില്ലെങ്കിൽ നമ്മുക്കും അത് വരുമെന്നതിനാൽ ഇനി പുറത്തു പോകാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ പറ്റില്ലെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി.വയലിൽ പോയി ഫുട്ബോൾ കളിക്കാതെയും സാറ്റ് കളിക്കാതെയും എങ്ങനെ കഴിയും. ആദ്യത്തെ കുറച്ചു ദിവസം ഭയങ്കര മടുപ്പായിരുന്നു.ഇടയ്ക്കിടെ കൈ കഴുകിയും ടി വി കണ്ടും എനിക്ക് മതിയായി. ഇന്ന് മാർച്ച് 22 നമ്മുടെ രാജ്യത്ത് ജനത കർഫ്യു ആണ്. അതെന്താണെന്ന് കാര്യമായി മനസ്സിലായില്ലെങ്കിലും ഇന്ന് ആരും വീട്ടിനകത്തുനിന്ന് പുറത്തിറങ്ങാൻ പാടില്ലെന്ന് മനസ്സിലായി. വീട്ടിൽ പുസ്തകവായനക്ക്അവസരം കിട്ടി. പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, മാക്ബത്ത് എന്നിവ വായിച്ചു. കൊറോണ ബോധവൽക്കരണ വീഡിയോ ചെയ്തു. എൻ്റെ പ്രധാന വിനോദമായ ചിത്രരചനയിൽ മുഴുകാൻ കഴിഞ്ഞു. രാത്രി കാലത്തെ പ്രധാന പരിപാടി ചെസ്സ് കളിക്കുകയായിരുന്നു.അമ്മയെയും ഏച്ചിയെയും എളുപ്പത്തിൽ തോൽപിച്ചെങ്കിലും അച്ഛനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. അമ്മയൊടൊപ്പം കൃഷിപണി ചെയ്തു. പച്ചക്കറികൾ വളരുന്നത് കാണാൻ നല്ല രസമാണ്. എങ്കിലും ആഘോഷങ്ങൾ ഒന്നുമില്ലാത്തത് എനിക്കു വിഷമമുണ്ടാക്കി.ഓൺലൈൻ ക്വിസ്സ് മത്സരങ്ങൾ സന്തോഷമുണ്ടാക്കി. പക്ഷികൾക്കു വെള്ളം കൊടുക്കലും കൂട്ടുകൂടലും എനിക്ക് രസകരമായിരുന്നു. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന കൊറോണക്കാലം എന്ന് തീരുമെന്ന് ഞാൻ കാത്തിരിക്കുന്നു......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം