ഗവ.യു പി എസ് ഇളമ്പള്ളി/എന്റെ ഗ്രാമം
ഇളം പള്ളിയിലുള്ള ഈ കുന്നിൻ മുകളിൽ നിന്നും വീഴുന്ന മഴ വെള്ളത്തിൽ പകുതി മീനച്ചിലാറ്റിലും പകുതി മണിമലയാറ്റിലുമാണ് ചെന്നുചേരുന്നത്. ഈ കുന്നിന്റെ കിഴക്കും പടിഞ്ഞാറുമായി ഏകദേശം രണ്ട് ഗർത്തങ്ങൾ ഉണ്ട്. ഇതിന് ഉമിക്കുഴി എന്നു പറയുന്നു. ഇത് ഏതോ ഒരു കാലത്ത് ഉരുൾപൊട്ടി ഉണ്ടായതാണെന്ന് പഴമക്കാർ പറയുന്നു. പെരുമ്പ്രാമല കോട്ടയയെന്ന കുന്ന് ഒരുകാലത്ത് കോയിക്കൻമാരുടെ വാസ കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. അവരുടെ ഒരു ആരാധനാലയം ഉണ്ടായിരുന്നുവെന്നും പഴമക്കാർ പറയുന്നു.അതിന്റെ ചില അവശിഷ്ടങ്ങളിൽ ഒന്നായ പഴയ കിണർ ഇന്നും കാണാം.കോയിക്കൻമാർ ജൈനമതക്കാർ ആയിരുന്നു. അവരുടെ ഇവിടുത്തെ ആസ്ഥാനവും പെരുമ്പ്രാമല കോട്ടയായിരുന്നു.
പെരുമ്പ്രാമലകോട്ടയെക്കുറിച്ച് വേറെ ചില ഐതിഹ്യങ്ങളുമുണ്ട്. ഇതിനടുത്തുള്ള ഒരു വാണിജ്യകേന്ദ്രമായിരുന്നു കയ്യൂർ. അവിടെ ഒരു ചന്തയും ആൽത്തറയും ഒന്നുരണ്ടു കരിങ്കൽച്ചുമടുതാങ്ങികളും ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു.അവ യഥാർത്ഥവുമാണ്.