ഗവ.യു പി എസ് ആനിക്കാട്/ചരിത്രം
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |