അമ്മ തരുമെനിക്കുമ്മ എന്നും
കാത്തിരിക്കും ഞാൻ ഉമ്മ
സ്കൂളിൽ പോകുമ്പോൾ ഉമ്മ പിന്നെ
വന്നാലും കിട്ടും ഒരുമ്മ
ചായ കുടിച്ചാലും ഒരുമ്മ-ചോർ
നന്നായി കഴിച്ചാൽ ഒരുമ്മ
നന്നായി ചിരിച്ചാൽ ഒരുമ്മ
പാഠം പഠിച്ചാൽ ഒരുമ്മ
ഓടിക്കളിച്ചാൽ ഒരുമ്മ
വാക്കുകൾ ഒത്തുമ്പോൾ ഉമ്മ
അമ്മക്ക് നൽകും ഒരുമ്മ
അപ്പോൾ കെട്ടിപിടിച്ചൊരു ഉമ്മ