ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

നാം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് കൊറോണ. ഈ രോഗം ലോകം ആകെ വളരെ വേഗത്തിൽ പടർന്നു പിടിച്ചു. അങ്ങനെ മിനിറ്റുകൾ കഴിയുമ്പോൾ ആളുകൾ മരിക്കാൻ തുടങ്ങി. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങൾക്കു പോലും ഈ മഹാമാരിയ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇൻഡിയെക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ പോലും ഈ വൈറസ് പടർന്നു മരണ നിരക്ക് കൂടിയപ്പോൾ 130കോടി ജനങ്ങൾ താമസിക്കുന്ന ഇന്ത്യയിൽ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ സാധിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ഭാരതത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരെയും നിയമപാലകരെയും പത്ര മാധ്യമ പ്രവർത്തകരെയും ഭരണാധികാരികളെയും ഈ അവസരത്തിൽ നമ്മൾ ആദരിക്കുന്നു. നിയമ പാലകരുടെ നിർദ്ദേശം പാലിച്ചു അവരോടു സഹകരിച്ച എല്ലാ ആപാലവൃദ്ധ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇതിലൂടെ നമ്മൾ ഒരു കാര്യം മനസിലാക്കുക രോഗത്തോടുള്ള പേടി അല്ല നമ്മൾക്ക് വേണ്ടത് ജാഗ്രതയാണ്.

ആവണി
5 C ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം