ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/അക്ഷരവൃക്ഷം/കൊറോണയും ഞാനും(കഥ)
കൊറോണയും ഞാനും
2020 മാർച്ച് 10. പതിവുപോലെ വളരെ സന്തോഷത്തോടെ സ്കൂളിലെത്തി. കളി ചിരിയും പഠനവുമായി ക്ലാസിൽ ചെലവഴിച്ചു.ഉച്ചയൂണു സമയം .അങ്ങിങ്ങായി ചില കുശുകുശുപ്പുകൾ. ഞാനൊന്നു ശ്രദ്ധിച്ചു.സ്കൂൾ വിടുന്നതിനെപ്പറ്റിയാണ് ചർച്ച.ഇടയ്ക്ക് കോവിഡ്, കൊറോണ എന്നീ പേരുകളും കേട്ടു .സ്കൂളിൽ പുതിയ കുട്ടികൾ ചേരാൻ വന്നതാവും. ഞാൻ കരുതി. ഇതെന്താ കഥ. പിന്നേം ഈ പേര് ആരൊക്കെയോ പറയുന്നല്ലോ. ആരാണീ കൊറോണ ? ഇതു ഞങ്ങളെ എന്തു ചെയ്യും ഈശ്വരാ. ഇതിനിടയിൽ സ്കൂൾ വിടാൻ ബെല്ലും അടിച്ചു.ഇനി മുതൽ കുറച്ചു കാലം സ്കൂൾ അവധിയായിരിക്കും. ഷീന ടീച്ചർ അറിയിച്ചു.. അപ്രതീക്ഷിതമായി കിട്ടിയ അവധിയുടെ ആഹ്ലാദത്തിൽ വീട്ടിലേക്കു നടക്കുമ്പോഴും ആരാണീ കൊ റോണ എന്ന് ഞാൻ ചിന്തിച്ചു. Tv യിലും പത്രത്തിലും അവൻ തന്നെ താരം.അവനെ തുരത്താൻ മുഖം മൂടി പടയാളികൾ രംഗത്തുവരുന്നു. കൂട്ടത്തിൽ എനിക്കും കിട്ടി ഒരെണ്ണം .പുറത്തുപോകാൻ വയ്യ. ആകെ ഒരു ബന്ദിന്റെ പ്രതീതി.അമ്പലത്തിൽ ദൈവങ്ങൾക്കും മുഖം മൂടി ധരിക്കുന്നു. ഇതെന്താ അമ്മേ ലോകാവസാനമോ .ഞാൻ അമ്മയോട് ചോദിച്ചു.അമ്മ പറഞ്ഞു. മോളേ, ഇത് ലോകമാകെ നശിപ്പിക്കുന്ന മഹാമാരിയാണ്. ഇവനോടു പടവെട്ടാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും സർക്കാരിനും ഒപ്പം നമുക്കും കൈകോർക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ