ഗവ.യു.പി.എസ് കോന്നി താഴം/സൗകര്യങ്ങൾ
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു.
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലവാരം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നത് ആദ്യത്തെ കെട്ടിടത്തിൽ പ്രീപ്രൈമറി യും ഒന്നാംക്ലാസ് ഓഫീസ് റൂം പ്രവർത്തിക്കുന്നു. അതോടൊപ്പം സ്മാർട്ട് ക്ലാസ് മുറികളും ഇവിടെ ഉണ്ട് അതിനോട് ചേർന്ന് തന്നെ വലിയൊരു ഓഡിറ്റോറിയം വിശാലമായൊരു പൂന്തോട്ടവും കാണാൻ സാധിക്കും. അടച്ചുറപ്പുള്ള കിണർ നല്ല ചുറ്റുമതിൽ ഗേറ്റ് എന്നിവയുമുണ്ട്. രണ്ടും മൂന്നും കെട്ടിടങ്ങൾ എൽപി യുപി ക്ലാസുകളും സ്റ്റേജും കാണുന്നു സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിശാലമായ ഒരു കളിസ്ഥലം വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ടോയ്‌ലറ്റ് സൗകര്യം എന്നിവയാണ്.
ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക മുറികളുണ്ട്. അതേപോലെതന്നെ മാലിന്യ നിർമാർജനത്തിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.
സ്കൂളിൽ ധാരാളം തണൽമരങ്ങൾ ഉണ്ട്.