ഗവ.യു.പി.എസ് കുന്നിട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് സ്ഥലം നൽകിയത് നെടുങ്ങോട്ടു വീട്ടിൽ ശ്രീ  നാരായണ പിള്ള എന്ന സുമനസ്സാണ്. എൽ പി വിഭാഗം മാത്രമായി തുടങ്ങിയ സ്കൂളിന് അന്ന് ഓല മേഞ്ഞ ഒറ്റക്കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ വർഷം 70 കുട്ടികളാണ് ഉണ്ടായിരുന്നത്.  പ്രഥമാധ്യാപകൻ ശ്രീ പരമു പിള്ള സർ ഉൾപ്പെടെ ആറ് അധ്യാപകരും ഉണ്ടായിരുന്നു. MLA ശ്രീ സി പി കരുണാകര പിള്ള പഞ്ചായത്ത് മെമ്പർ ശ്രീ പി ആർ ഗോപാലകൃഷ്ണപിള്ള എന്നിവരുടെ ശ്രമഫലമായി 1952 മുതൽ ഇവിടെ യു പി വിഭാഗം ക്ലാസുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ പ്രവർത്തിക്കുന്നു.