ഗവ.യു.പി.എസ്. വടശ്ശേരിക്കര/ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജൂബിലിയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വടശ്ശേരിക്കര ഗവൺമെൻ്റ് യു.പി.സ്കൂൾ .പരേതനായ ശ്രീ കൂട്ടിനാൽ കേശവൻ നായർ സൗജന്യമായി നൽകിയ സ്ഥലത്ത് ശ്രീ വല്യതോട്ടത്തിൽ കേശവൻ നായർ മാനേജർ ആയി 1923 ൽ ഒന്നും രണ്ടും ക്ലാസ്സുകളോടുകൂടി ലക്ഷ്മി വിലാസം എന്ന പേരിൽ സ്ക്കൂൾ ആരംഭിച്ചു. സർവ്വശ്രീ.എം.ആർ.നാരായണപിള്ള, പി.പത്മനാഭപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1924 ൽ ശ്രീമതി.കെ പാർവ്വതി അമ്മയും അധ്യാപികയായി നിയമിക്കപ്പെട്ടു. 1925 ൽ നാലാം ക്ലാസ്സ് ആയതോടു കൂടി ശ്രീ.ജി. കേശവപിള്ള ഹെഡ്മാസ്റ്റർ ആയി നിയമിതനായി. 1936 ൽ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു. 1948 ൽ സ്ക്കൂൾ ഗവൺമെന്റിന് സറണ്ടർ ചെയ്യുകയും സ്ഥാപനത്തിന്റെ പേര് ഗവ.ന്യൂ എൽ.പി സ്ക്കൂൾ എന്നാകുകയും ചെയ്യ്തു . 1962 ൽ ഇതൊരു യു.പി.സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഇന്നത്തെ വടശ്ശേരി ക്കര ഗവ. ന്യൂ . യു.പി.സ്ക്കൂൾ ആയി തീരുകയും ചെയ്യ്തു. നാട്ടുകാർ സംഭാവനയായി നൽകിയ ഒരേക്കർ ഇരുപത്തി ഒന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.