ഗവ.യു.പി.എസ്. പന്ന്യാലി/സൗകര്യങ്ങൾ
1മുതൽ 7 വരെയുള്ള ക്ലാസ്സ് മുറികൾ 3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഈ കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക് എന്നിവ ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന ഒരു പാചകപ്പുര ടൈൽ ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.