ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/അസ്തമിക്കാത്ത സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
അസ്തമിക്കാത്ത സൂര്യൻ

എല്ലാ ദിവസത്തേയും പോലെ സൂര്യൻ കത്തിജ്വലിക്കാൻ

തുടങ്ങി. പക്ഷെ എവിടെ നിന്നോ ഒരു നിലവിളി കേൾക്കും പോലെ..... എന്തോ സംഭവിക്കാനെന്നതു പോലെ ഒരു തോന്നൽ. അതൊരു തോന്നൽ മാത്രമാണോ? അതോ..... എന്തെങ്കിലും സംഭവിച്ചാ? എന്ന ചിന്തയോടെ ലച്ചു വാതിൽ തുറന്നു. മെല്ലെ കർട്ടനുകൾ നീക്കി എവിടേയോ എന്തോ ശബ്ദം മുഴങ്ങുന്നു. അവൾ എന്തെന്നറിയാനായി പൂമുഖത്തിണ്ണയിലേക്ക് ഇറങ്ങി ചെവി കൂർപ്പിച്ചു. കുറച്ച് സമയം ചെവി കൂർപ്പിച്ചപ്പോഴാണ് അതൊരു ആംബുലൻസിൻെറ ഒച്ചയാണെന്ന് മനസ്സിലായത് . ഒരു ഇരുണ്ട വെളിച്ചം ഒന്നും കൂടെ ശക്തിയായി അണഞ്ഞു. അവൾ ഉടൻ തന്നെ തിരികെ ഓടിച്ചെന്ന് മുഖവും വായും കഴുകിയതിനു ശേഷം പെട്ടെന്ന് ടിവിയുടെ അരുകിലിരുന്നു . ചാനലുകൾ ഒന്നൊന്നായി പരതി. അവസാനം എന്തോ ഒരു പുതിയ വാക്കു കേട്ട് അവൾ ചാനൽ നിർത്തി എന്താണെന്ന് നോക്കി. നോക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് അതൊരു പുതിയ രോഗത്തിൻ്റെ പേരാണെന്ന് . അവൾ മനസ്സിൽ വിചാരിച്ചു ഇതെന്താണ് ! ഓരോ ദിവസവും രോഗങ്ങൾ വർദ്ധിച്ചു വരികയാണല്ലോ! ങാ.. എന്താണെന്ന് നോക്കാം.. അപ്പോഴാണ് അറിഞ്ഞത് അത് ചൈനയിലാണ് രൂപം കൊണ്ടതെന്ന് . ലച്ചു ആലോചിച്ചു ഈ കൊറോണയെന്താ ചൈനയിൽ മാത്രം ചുറ്റിക്കറങ്ങുന്നതെന്ന് . അവിടെ ഈ കൊറോണയുടെ ബന്ധുക്കളാരെങ്കിലുമുണ്ടോ? അപ്പോ അതാ അടുത്തത് ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം ഉൽഭവിച്ചത് . വുഹാനോ അതെവിടെ അവൾ ആലോചിച്ചു. ങാ... കേട്ടു നോക്കാം ഈ ചൈനക്കാർ എല്ലാ മൃഗങ്ങളേയും പൂർണ്ണമായി പാകം ചെയ്തല്ലകഴിക്കുന്നത് . ഏതോ ഒരു ജീവിയിൽ നിന്നാണ് ഈ വൈറസ് വന്നിരിക്കുന്നത് . ഇവർക്കൊക്കെ ഭക്ഷണം പാകം ചെയ്ത്

കഴിച്ചുകൂടായ്രുന്നോ? എന്നാൽ ഇത്രയും പ്രശ്നം വരുമായിരുന്നോ?

അടുത്ത ദിവസം അവൾ പതിവുപോലെ അവളുടെ പണി തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി ഗുരുതരം എന്ന് വാർത്താ ചാനലുകളിൽ പറയുന്നു. അപ്പോളാണ് അവളാലോചിച്ചത് അവളുടെ അച്ഛൻ ഗൾഫിലാണെന്ന് . അവൾ അമ്മയുടെ അടുക്കലേക്ക് ഓടി. എന്നിട്ട് ടിവിയിൽ കാണിക്കുന്നത് വിളിച്ച് കാണിച്ചു കൊടുത്തു. അമ്മ ഉടൻ അച്ഛനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല അമ്മക്ക് എന്തോ വേവലാതി പോലെ. അച്ഛനെന്താ അമ്മേ ഫോണെടുക്കാത്തെ? ലച്ചു ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു ചിലപ്പോൾ ചാർജ്ജ് കാണില്ലായിരിക്കും. അടുത്ത ദിവസം അച്ഛൻെറ റൂമിലെ ഒരാൾ വിളിച്ചു ഇതു രാജൻ ചേട്ടൻെറ വീടാണോ? അതെ അമ്മ പറഞ്ഞു എന്താ? ആരാ? ഞാൻ ചേട്ടൻെറ റൂമിൽ താമസിക്കുന്ന ആളാ... ചേട്ടനെ 14 ദിവസം ക്വാറൻറീനിൽ ആക്കിയിരിക്കുവാ ചിലപ്പോൾ മാത്രമേ ഫോണിൽ സംസാരിക്കാനായി കഴിയു ചിലപ്പോൾ ഞാനും ചികിൽസക്ക് പോയേക്കാം അതുകൊണ്ട് ഇങ്ങോട്ട് വിളിക്കണ്ട എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ അറിയിക്കാം അപ്പോൾ അമ്മ ചോദിച്ചു നിങ്ങളുടെ കുടുംബത്തെ അറിയിക്കണ്ടെ? വേണ്ട ഞാൻ വിളിക്കാം സമയം കിട്ടട്ടെ എന്നാൽ ശരി എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കാം. ശരി... ഉടനെ ലച്ചു ചോദിച്ചു എന്താ അമ്മേ ? അച്ഛനാണോ? അല്ല മോളേ ഇതു വേറെയാരോ ആണ് അച്ഛൻ ക്വാറൈൻ്റ നിലാണത്രേ ഫോൺ വിളിക്കാൻ പറ്റില്ല. എന്താ അച്ഛന് ? ഒന്നുമില്ല നീ വിഷമിക്കണ്ട അച്ഛനൊന്നുമില്ല.

അടുത്ത രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞ് ഒരു ഫോൺ കോൾ വന്നു. രാജൻ ചേട്ടന് എന്തോ പറയാനുണ്ടെന്ന് . ഞാൻ കൊടുക്കാം പറയൂ ചേട്ടാ ചേട്ടൻ്റെ ഭാര്യയാണ് സംസാരിക്കൂ ഹലോഎനിക്കൊട്ടും വയ്യ , നിനക്കും മോൾക്കും സുഖമാണോ? നന്നായിട്ട് ഭക്ഷണമൊക്കെ കഴിക്കണം ചൂടുവെള്ളത്തിലേ കുളിക്കാവൂ ഡോക്ടർമാരൊക്കെ പറയുന്നത് അനുസരിക്കുന്ന് ' തന്നിഷ്ടം കാണിക്കരുത് . മോളെവിടെ രാജൻ ചോദിച്ചു അവളിവിടെയുണ്ട് . അവൾക്കെന്തോ സംസാരിക്കണമെന്ന് . അച്ഛാ..... എന്താ മോളേ...... അച്ഛനെന്തു ചെയ്യുന്നു സുഖാണോ? സുഖാണു മോളേ എന്തു കഴിച്ചു. ഇവിടെ നല്ല ഭക്ഷണമാണ് . പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല. നല്ല ചൂടാണെന്നാണ് ഡോക്ടർമാരൊക്കെ പറഞ്ഞത് . മരുന്നൊക്കെ കഴിച്ചോ അച്ഛാ?' ങാ... കഴിച്ചു. ഇവിടെ നല്ല ചൂടാണച്ഛാ അവിടെയും ചൂടായിരിക്കുമല്ലേ'? അതെ നല്ല ചൂടാണ് . എനിക്ക് സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട് മോളേ നല്ല ശ്വാസം മുട്ടുന്നുണ്ട് . ഡോക്ടർ പറഞ്ഞു അധികം സംസാരിക്കണ്ടാന്ന് എന്നാൽ വയ്ക്കട്ടെ മോളേ? പിന്നെയെപ്പോഴെങ്കിലും വിളിക്കാം അടുത്ത മൂന്ന് ദിവസത്തിന് ശേഷം അമ്മേ അച്ഛൻ വിളിച്ചോ? ഇല്ല മോളെ വിളിച്ചില്ല അതെന്താ അമ്മേ വിളിക്കാത്തെ? എനിക്കറിയില്ല ചിലപ്പോൾ ഡോക്ടറുടെ അടുത്തായിരിക്കും' കുറച്ച് സമയം കഴിഞ്ഞ് ഒരു കോൾ വന്നു. ഹലോ രാജൻ ചേട്ടൻ്റെ ഭാര്യയാണോ അല്ല മോളാ... മോളെ അമ്മയെവിടെ? അവൾ ഉച്ചത്തിൽ വിളിച്ച അമ്മേ.... ഫോൺ അമ്മ ഓടി വന്നു. ഹലോ രാജൻ ചേട്ടന് സുഖായോ? ഇല്ല കുറച്ച് കൂടുതലാണ് എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം. ചേട്ടനെന്തോ സംസാരിക്കാനുണ്ടെന്ന് ഞാൻ കൊടുക്കാം. ഹലോ... ഒരിടറിയ ശബ്ദത്തിൽ രാജൻ സംസാരിച്ചു. ഹലോ എന്താ പറ്റിയെ? എനിക്കൊന്നുമില്ല നീ മോളെ നല്ലവണ്ണം നോക്കണം ഒരിക്കലും ഒരു കുറവും വരുത്തരുത് പൊന്നുപോലെ നോക്കണം മോളെവിടെ ഞാൻ കൊടുക്കാം. ഹലോ അച്ഛാ' അച്ഛന് ബുയായോ എന്താ ഇത്ര നാളും വിളിക്കാത്തെ അത് മോളെ വിളിക്കാൻ പറ്റിയില്ല. മോള് നന്നായിട്ട് പഠിക്കണം. അമ്മയെ നോക്കണം. അച്ഛനെവിടെ പോണു.. ' അങ്ങുദൂരെ ആർക്കും കാണാൻ പറ്റാത്ത സ്ഥലത്തേക്ക് അങ്ങു ദൂരെ... ഇത്രയും പറഞ്ഞ് ആ ഫോൺ നിന്നു. അടുത്ത ദിവസം ഫോൺ വന്നു എടുത്തു നോക്കിയപ്പോൾ കേട്ട വിവരം വളരെ സങ്കടപ്പടുത്തുന്ന തായിരുന്നു. ചേട്ടൻ പോയി. എന്ത് അമ്മ ആ സമയം തന്നെ കുഴഞ്ഞു വീണു. ലച്ചു ഫോണെടുത്ത് സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് അവളുടെ അച്ഛൻ മരണമാണെന്ന് ... അവൾ പെട്ടെന്നൊന്ന് ത്തെട്ടി. സങ്കടം ഉള്ളിലൊതുക്കി കരഞ്ഞു. എന്നിട്ട് അമ്മയ്ക്ക് വെള്ളം നൽകി അബോധാവസ്ഥയിൽ നിന്നും ഉയിർത്തെഴുന്നേറ്റു. അച്ഛൻ്റെ ശവശരീരം പോലും തങ്ങൾക്ക് കാണാൻ കഴിയുകയില്ല എന്നറിഞ്ഞ അവർ ഞെട്ടി. ആരൊക്കെയോ ചേർന്ന് ഗൾഫ് നാട്ടിലെ വിടെയോ ബോഡി മറവ് ചെയ്തിരിക്കുമെന്നവൾ മനസ്സിൽ വിചാരിച്ചു. അവൾക്ക് ദുഃഖം അടക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ച് അവൾ കുറേ നേരം കരഞ്ഞു. പിന്നീടുള്ള ദിവസം അച്ഛൻ പറഞ്ഞ വാക്കുകളിലൂടേ അവൾ പ്രവർത്തിച്ചു. പഠിച്ചു. ഒരു ഉയർന്ന നിലയിലെത്തി അമ്മയേയും കൊണ്ട് സ്ഥലം മാറി വേറൊരു വീടെടുത്ത് താമസവും തുടങ്ങി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അവൾ അമ്മയെ പരിചരിക്കാൻ തുടങ്ങി. ഒരു മോളെപ്പോലെ, ഭർത്താവിനെപ്പോലെ, മോനെപ്പോലൊ അമ്മയെപ്പോലെ അവരുടെ ജീവിതം അങ്ങനെ മുന്നോട്ട് പോയി, അച്ഛൻെറ ഓർമ്മകളും പേറി ....

ദേവനന്ദ.കെ. ബി
7G ഗവ.യു.പി.എസ് . വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ