ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പാട്ട്

ലോകം മുഴുവൻ പടർന്നു പിടിക്കുന്നു
കോവിഡ് 19 എന്ന മഹാമാരി..
വൃത്തിയുണ്ടെന്നു നടിക്കുന്നു നാമെല്ലാം,
എങ്കിലും വൈറസ് വേട്ടയാടീടുന്നു..

ഒന്നൊന്നായി മാറിയെത്തും അവയെ എല്ലാം,
അൽപ്പ കാലത്തേക്ക് പിടിച്ചുകെട്ടും നമ്മൾ..

രോഗം വരുമ്പോൾ തടയുന്നൂ നമ്മൾ,
രോഗ പ്രതിരോധത്തെ ഓർക്കുന്നില്ല..

വൈറസ് പകർച്ച തടയുന്നതിന്നായി,
ഓരോ മനുഷ്യനും കരുതൽ വേണം..

സമ്പന്നനെന്നോ ദരിദ്രനെന്നോ,
വൈറസിനൊട്ടും ഭേദമില്ല..
ഇനിയെങ്കിലും നമ്മൾ കണ്ണ് തുറക്കണം,
ഇവയിൽ നിന്നെല്ലാം മുക്തി നേടാൻ...

അനഘ.പി.എൽ
3 ഗവൺമെന്റ്.യു.പി,എസ്. വാമനപുരം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത