ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഒരിടത്ത് ഒരു കിങ്ങിണി താറാവുണ്ടായിരുന്നു. അവളുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം കണ്ട് അവളുടെ കൂട്ടുകാരികൾ തന്നെയാണ് അവളെ കിങ്ങിണി എന്ന് വിളിക്കാൻ തുടങ്ങിയത്. എന്നാൽ അവൾക്ക് ഒരു കാര്യത്തിൽ മാത്രം ഭയങ്കര സങ്കടമായിരുന്നു. അവളുടെ കൂട്ടുകാരികളെപ്പോലെ ഇടതൂർന്ന നല്ല തൂവലുകൾ ഇല്ലല്ലോ എന്നായിരുന്നു അവളുടെ സങ്കടം. എന്നാൽ ഇത് അവളാരോടും പറഞ്ഞില്ല. എല്ലാവരുടേയും കൂടെ ചിരിച്ചും കളിച്ചും സന്തോഷത്തോടെ ജീവിച്ചു.ഒരു ദിവസം കിങ്ങിണിയും കൂട്ടുകാരും കൂടെ വെള്ളത്തിൽ നീന്തി നടക്കുകയായിരുന്നു. അപ്പോൾ ദൂരെ കരയിൽ ഒരു കൂട്ടം ആൾക്കാർ തങ്ങളെ പിടിക്കാൻ വലയുമായി നിൽക്കുന്നത് അവരുടെ കണ്ണിൽ പെട്ടു .എന്ത് ചെയ്യണം എന്നറിയാതെ എല്ലാരും ഭയന്നു.എന്നാൽ കിങ്ങിണി മാത്രം പേടിച്ചില്ല. അവൾ എല്ലാവരോടുമായി ആറിന്റെ മറുകരയിലേക്ക് വേഗം നീന്തി രക്ഷപ്പെടാൻ പറഞ്ഞു. അങ്ങനെ എല്ലാവരും തിരിച്ച് നീന്താൻ തുടങ്ങി.എന്നാൽ തൂവലുകൾ കുറവായ കിങ്ങിണിക്ക് മാത്രമാണ് ആദ്യം രക്ഷപ്പെടാൻ സാധിച്ചത്. അധികമായ തൂവലുകളും അതിന്റെ ഭാരവും മൂലം മറ്റ് താറാവുകൾക്ക് വളരെ താമസിച്ചാണ് നീന്തി പോകാൻ സാധിച്ചത്.കിങ്ങിണി ആദ്യം നീന്തി രക്ഷപ്പെട്ടു.അങ്ങനെ ആദ്യമായി കിങ്ങിണിക്ക് അവളുടെ കുറവ് ഒരനുഗ്രഹമായി തോന്നി, പിന്നീടൊരിക്കലും തന്റെ കുറവോർത്ത് അവൾ സങ്കടപ്പെട്ടിട്ടില്ല,സന്തോഷത്തോടെ ജീവിച്ചു


ദിവ്യ ഡി
8 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കഥ