ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ ദു:ഖം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളിയുടെ ദു:ഖം

ഒരിക്കൽ ഒരു മരക്കൊമ്പിൽ ഒരു കുഞ്ഞിക്കിളി കൂട് വച്ചു. കുറെ നാളുകൾക്ക് ശേഷം അവൾ കൂട്ടിൽ മുട്ട ഇടു. മുട്ട വിരിയാനായി കുഞ്ഞികിളി അട ഇരിക്കാൻ തുടങ്ങി. അങ്ങനെ നാളുകൾക്ക് ശേഷം കുഞ്ഞിക്കിളിക്ക് മൂന്ന് കിളിക്കുഞ്ഞുങ്ങൾ ഉണ്ടായി. എന്നാൽ ഈ സമയത്ത് മരത്തിന്റെ താഴത്തെ പൊത്തിൽ ഒരു പാമ്പ് വന്ന് താമസം തുടങ്ങിയ കാര്യം കുഞ്ഞിക്കിളി അറിഞ്ഞില്ല. എല്ലാ ദിവസവും കുഞ്ഞുങ്ങൾക്കുള്ള ആഹാരം തേടി അമ്മക്കിളി പറന്നു പോകും. അങ്ങനെ ഒരു ദിവസം കുഞ്ഞിക്കിളി പോയ നേരം നോക്കി പാമ്പ് മരത്തിന്റെ മുകളിലെത്തി. പാമ്പിനെ കണ്ട് കിളി കുഞ്ഞുങ്ങൾ ബഹളം വച്ച് കരഞ്ഞു. എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായില്ല. അതിൽ ഒരു കിളിക്കുഞ്ഞിനെ വായിലാക്കി പാമ്പ് തിരിച്ച് തന്റെ മാളത്തിലേക്ക് പോയി. കുറെ സമയത്തിനു ശേഷം തീറ്റയുമായി കുഞ്ഞിക്കിളി മടങ്ങി എത്തി. തന്റെ മക്കളിൽ ഒരാളെ കാണാനില്ല എന്ന് മനസിലാക്കിയ കുഞ്ഞിക്കിളിക്ക് സങ്കടം സഹിക്കാനായില്ല. ഭക്ഷണം തന്റെ ബാക്കിയുള്ള രണ്ട് മക്കൾക്കുമായി വീതീച്ച് നൽകി അവരെ ചേർത്തു പിടിച്ച് സങ്കടത്തോടെ കുഞ്ഞിക്കിളി ഇരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിക്കിളി തീറ്റ തേടി പോകുന്ന തക്കം നോക്കി പാമ്പ് ബാക്കി ഉള്ള കുഞ്ഞുങ്ങളെയും തന്റെ ആഹാരം ആക്കി. അങ്ങനെ തന്റെ മൂന്ന് കുഞ്ഞുങ്ങളെയും കുഞ്ഞികിളിക്ക് നഷ്ടപ്പെട്ടു. ദുഃഖം താങ്ങാനാകാതെ കുഞ്ഞിക്കിളി മരകൊമ്പിലിരുന്ന് നിലവിളിച്ചു. ഇത് കേട്ട അടുത്ത മരത്തിൽ ഇരുന്ന ഒരു കുരങ്ങച്ചൻ കുഞ്ഞിക്കിളിയോട് സങ്കടത്തിന്റെ കാര്യം അന്വേഷിച്ചു. തന്റെ മക്കളെ നഷ്ടപ്പെട്ട കാര്യം കുഞ്ഞിക്കിളി കുരങ്ങച്ചനോട് പറഞ്ഞു. കുരങ്ങച്ചന് അപ്പോൾ തന്നെ കാര്യം മനസിലായി.കുരങ്ങച്ചൻ കുഞ്ഞിക്കിളിയുമായി മരത്തിന്റെ താഴെ എത്തി. മരപ്പൊത്തിൽ ഉറങ്ങുന്ന പാമ്പിനെ കുഞ്ഞിക്കിളിക്ക് കാണിച്ചു കൊടുത്തു. തന്റെ മക്കളെ പിടിച്ച് തിന്ന ദുഷ്ടനായ പാമ്പിനെ കണ്ട കുഞ്ഞിക്കിളിക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ കുരങ്ങച്ചൻ കുഞ്ഞിക്കിളിയെ സമാധാനിപ്പിച്ച് മരത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. ദുഷ്ടനും ഭീമാകാരനുമായ പാമ്പിനെ നിസാരക്കാരിയായ തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന സത്യം മനസിലാക്കിയ കുഞ്ഞിക്കിളി കുരങ്ങച്ചനോട് യാത്ര പറഞ്ഞ് സങ്കടത്തോടെ എന്നെന്നേക്കുമായി ആ മരക്കൊമ്പിൽ നിന്നും പറന്നു പോയി

ബീമ കെ
6 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കഥ