കാറ്റ് തന്നു വെളിച്ചം തന്നു
കുടിപ്പാനായി വെള്ളം തന്നു
മഴ തന്നു മഞ്ഞ് തന്നു
അന്നം തന്നു ഒരു ജന്മം
ജീവിക്കാനായി
സർവ്വതും തന്നു ഭൂമിദേവി
കാണം വിറ്റോണമുണ്ട നാം
പ്രകൃതി വിറ്റ് വിഷമുണ്ണുന്നു
ഇനിയെന്തു വിൽക്കാം ജീവനല്ലാതെ
അതുമില്ല ഇന്നീ ഭൂമിയിൽ
പുത്തൻ പൊന്ന് വിളയിച്ചെടുക്കാൻ
വെള്ളമില്ല മണ്ണില്ല വിത്തില്ല
വിഷം മാത്രം
ശ്വസിക്കാൻ വിഷവായു മാത്രം
താഴ്മയോടെ ഒന്നിരക്കാം
കനിവ് തരണേ ഭൂമിയമ്മേ
അഹന്തകളയൂ ഒന്നിരക്കു
കനിവ് തരണേ ഭൂമിയമ്മേ