കൊറോണ എന്ന മഹാമാരി
നമ്മുടെ നാട്ടിൽ വന്നെത്തി
പേടി വേണ്ട നമുക്കതിനെ
ജാഗ്രത മതി ഇതു തടയാനായ് .
സോപ്പുംവെള്ളവുമെടുത്തീടൂ
കൈകൾ നന്നായ് കഴുകീടു
മാസ്ക്കുകൾ നിങ്ങൾ ധരിച്ചോളൂ
അണു വ്യാപനവും തടഞ്ഞീടാം .
അക്കരെ നിന്നും വന്നാലോ
ക്വാറൻറീനിൽ കഴിഞ്ഞിടൂ
രോഗമില്ലെന്നറിഞ്ഞിട്ട് പുറത്തിറങ്ങൂ
സോദരരേ. അധികാരികളുടെ
വചനങ്ങൾ കൃത്യതയോടെ
പാലിക്കൂ വീടിനുള്ളിൽ കഴിഞ്ഞീടൂ
സമൂഹവ്യാപനം തടഞ്ഞീടൂ .
ഒന്നിച്ചൊന്നായ് നിന്നെന്നാൽ
അതിജീവിക്കും നാമിതിനെ
നാട്ടിൽ നിന്നുമകറ്റീടാം
കൊറോണ എന്നൊരു ഭീകരനെ .