ഗവ.എൽ പി എസ് കിഴതിരി/അംഗീകാരങ്ങൾ/2024-25
മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം
മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നുള്ള സീഡ് പദ്ധതിയുടെ 2024- 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള പാലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം- മൂന്നാം സ്ഥാനം (ക്യാഷ് പ്രൈസ്₹5000)കിഴതിരി ഗവ.എൽ.പി.സ്കൂളിന് ലഭിച്ചു. കൂടാതെ ബെസ്റ്റ് ടീച്ചർ കോഡിനേറ്റർക്കുള്ള പുരസ്കാരവും(ക്യാഷ് പ്രൈസ് -₹5000) ലഭിച്ചു.സീഡ് ഫൈവ് സ്റ്റാർ ചിത്ര രചനയിൽ മൂന്നാം ക്ലാസ്സിലെ ആൽവിൻ ആന്റണി മൂന്നാം സ്ഥാനം നേടി.
ഉപജില്ലാ സ്കൂൾ കലോത്സവം
കുറിച്ചിത്താനത്ത് വച്ച് നടന്ന രാമപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ കിഴതിരി ഗവ.എൽ പി സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. 6 Aഗ്രേഡുകളും മൂന്ന് ബി ഗ്രേഡുകളും 3 സി ഗ്രേഡുകളും കരസ്ഥമാക്കി.
ഉപജില്ലാ പ്രവൃത്തി പരിചയമേള
വാകക്കാട് വെച്ച് നടന്ന രാമപുരം പ്രവൃത്തി പരിചയമേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. യഥാക്രമം മെറ്റൽ എൻഗ്രേവിംഗ്,വട്ടി നിർമ്മാണം എന്നീ ഇനങ്ങളിൽ ഫസ്റ്റ് A ഗ്രേഡ് നേടി. 2 സെക്കൻഡ് A ഗ്രേഡുകളും 3 തേർഡ് എ ഗ്രേഡുകളും ലഭിച്ചു. ഒരു B ഗ്രേഡും രണ്ട് C ഗ്രേഡുകളുമായി പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഗ്രേഡ് കരസ്ഥമാക്കി.
ഉപജില്ലാ ശാസ്ത്രമേള
വാകക്കാട് വെച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷന് ഗൗരി കൃഷ്ണ, ജുവൽ മരിയ ലിജോ എന്നിവർ സെക്കന്റ് എ ഗ്രേഡ് നേടി.
ഉപജില്ലാ ഗണിതശാസ്ത്രമേള
ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ കിഴതിരി ഗവ.എൽ. പി.സ്കൂളിൻറെ ഗണിത മാഗസിനായ 'നെല്ലിക്ക'യ്ക്ക് A ഗ്രേഡ് ലഭിച്ചു. ഗണിത ക്വിസ്സിൽ അക്ഷയ് അനിൽ C ഗ്രേഡും നേടി.
സോഷ്യൽ സയൻസ് മേള
സോഷ്യൽ സയൻസ് മേളയിൽ നിരഞ്ജന രതീഷ് സോഷ്യൽ സയൻസ് ക്വിസിന് C ഗ്രേഡ് നേടി.