ശുചിത്വം
വ്യക്തിയായാൽ വൃത്തി വേണം
വ്യക്തി ശുചിത്വം വേണം
വൃത്തിയുള്ള രീതികൾ നാം ശീലിച്ചിടേണം
പല്ലുതേച്ചു കുളിക്കണം
മുടി ചീവിനഖം വെട്ടി
വൃത്തിയുള്ള വസ്ത്രങ്ങൾ നാം ധരിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കയ്യും വായും കഴുകി നാം ശുചിത്വമാം ഭക്ഷണങ്ങൾ കഴിച്ചീടണം
നമ്മുടെ വീടിൻ പരിസരം ദിനംതോറും ശുചിയാക്കി
രോഗങ്ങളിൽ നിന്നെല്ലാം നാം മുക്തി നേടാം
മാലിന്യങ്ങൾ റോഡുകളിൽ കുന്നുകൂട്ടി ഇടുന്നത്
തെറ്റാണന്ന അറിവു നാം പാലിച്ചിടണം
വൃത്തിയുള്ള ശരീരത്തിൽ
വൃത്തിയുള്ള മനസുമായ്
നന്മയുള്ള മനുഷ്യരായ് ജീവിച്ചിടേണം