ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ലോകം മുഴുവൻ ഇപ്പോൾ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കോവിഡ്19. രോഗം ഉള്ള ഒരു വ്യക്തിയുടെ സമ്പർക്കം മൂലം പെട്ടന്ന് പകരുന്ന ഒരു രോഗമാണിത്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ പരിസരശുചിത്വം, വ്യക്തിശുചിത്വം ഇവ പാലിക്കണം .സോപ്പും വെള്ളവും ഉപയോഗിച്ച് ഇടവിട്ട് കൈകൾ കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ട് മറയ്ക്കണം. മറ്റു രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും അകലം പാലിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം. യാത്രകൾ ,ആഘോഷങ്ങൾഎന്നിവ ഒഴിവാക്കാം.ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണക്കാരനായ ഈ വൈറസിനെ ചെറുക്കാൻ വേണ്ടി നമ്മൾ ഓരോരുത്തരും ആത്മധൈര്യത്തോടെ മുന്നേറേണ്ടതാണ്. ലോക മഹാമാരിയായ ഈ രോഗത്തെ തടയാൻ വേണ്ടി നമുക്ക് അതീവ ജാഗ്രതയോട് കൂടി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം...

ഐശ്വര്യ ആർ
5 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം