ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ കുട്ടനും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടനും കൂട്ടുകാരും

കുട്ടൻ പഠിക്കുന്നത് ഒന്നാം ക്ലാസിലാണ്. അവൻ്റെ ക്ലാസിലെ അപ്പു എന്ന കുട്ടി സ്ഥിരമായി ക്ലാസിൽ വരാറില്ല. അങ്ങനെ അപ്പു വരാതിരുന്ന ഒരു ദിവസം ടീച്ചർ മറ്റ് കുട്ടികളോട് ചോദിച്ചു. "അപ്പു എന്താ വരാത്തത്?" . അപ്പോൾ കുട്ടികൾ പറഞ്ഞു. " അവന് എപ്പോഴും വയറുവേദനയും അസുഖവുമാണ് ടീച്ചർ". കഴിഞ്ഞ ആഴ്ചയിലും അവന് പനിയായിരുന്നു . എങ്കിൽ ഇന്ന് വൈകിട്ട് തന്നെ നമുക്ക് അവൻ്റെ വീട്ടിൽ പോകാം. ടീച്ചർ പറഞ്ഞു. എല്ലാവരും സമ്മതിച്ചു.അങ്ങനെ അവർ അപ്പുവിൻ്റെ വീട്ടിൽ ചെന്നു. അവിടെ ചെന്നപ്പോഴല്ലേ രസം. വൃത്തിഹീനമായ പരിസരം .ഭക്ഷണാവശിഷ്ടങ്ങൾ മുറ്റത്ത് വാരിയിട്ടിരിക്കുന്നു. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു .വീട്ടിനകത്തെ കാര്യം അതിലും കഷ്ട്ടം.ടീചറും കുട്ടനും കൂട്ടുകാരും വീടും പരിസരവുമെല്ലാം വൃത്തിയാക്കി . വീട്ടുകാരെ പരിസര ശുചിത്വത്തിൻ്റെയും. .വ്യക്തി ശു ചിത്വത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തി.തിരിച്ച് അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു .

ശ്രീഹരി എസ് നായർ
ഗവ.എൽപി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ