ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം..

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

അന്നൊരു ഞായറാഴ്ചയായിരുന്നു. നല്ല ചൂടുള്ള ദിവസം. വൈറസുകളുടെ സംസ്ഥാന സമ്മേളനം നടക്കുന്നു. നിപ്പയും, സാർസും, ക്യുലസ് പെൺകൊതുകുകളും അങ്ങനെ പല വൈറസുകളും അവിടെ സന്നിഹിതരായി. അവരുടെ ചർച്ച മുഴുവൻ പുതിയ കൂട്ടുകാരൻ കൊറോണ വൈറസിനെ കുറിച്ചായിരുന്നു. അവനെ നോവൽ കൊറോണ വൈറസ്, കോവിഡ്-19 എന്നി പേരുകളിൽ അറിയപ്പെടുന്നു. അവൻ ആദ്യം വന്നത് " ചൈനയിലെ വുഹാനിലാണ്. 'ലീവൻ ലിയാങ്' ആണ് ഇവനെ ആദ്യം കണ്ടെത്തിയ വ്യക്തി. ഇങ്ങനെ പല കാര്യങ്ങളും കൊറോണയെക്കുറിച്ച് പറയുകയാണ് നിപ്പാ വൈറസ്.


പെട്ടെന്നാണ് അവരുടെ ഇടയിൽ കൊറോണ വൈറസ് കടന്നു വന്നത്. അവൻ വളരെ ഗമയിൽ മറ്റുള്ളവറോട് പറഞ്ഞു. എനിക്ക് നിങ്ങളെപ്പോലെ സംസാരിച്ചിരിക്കാൻ സമയമില്ല എനിക്ക് ഈ ലോകത്തെ ഇല്ലാതാക്കണം. ഞാൻ ചൈന, ഇറ്റലി, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബ്രിട്ടൺ അങ്ങനെ ധാരാളം രാജ്യങ്ങളെ താണ്ടിയിട്ട് വരുകയാണ്. ഇനി എനിക്ക് ഇന്ത്യയിലെ കേരളത്തിലോട്ട് പോകണം അതുകൊണ്ട് ഞാൻ ഭയങ്കര ബിസിയാണ്. ഞാൻ പോട്ടെ?


ഉടനെ നിപ്പ പറഞ്ഞു കേരളത്തിൽ പോകുന്നത് സൂക്ഷിച്ചു വേണം ഞാൻ (നിപ്പ) കഴിഞ്ഞ വർഷം കേരളത്തിൽ വന്നപ്പോൾ വളരെ കഷ്ടപ്പെട്ടു അവരുടെ ഇടയിൽ നിന്ന് ഒരുവിധമാണ് ജീവനോടെ രക്ഷപെട്ടത്. അത്രയ്‌ക്ക് അവർ ശുചിത്വവും രോഗപ്രധിരോധവും നടത്തുന്നവരാണ്. നമ്മൾ(വൈറസുകൾ) വന്നതറിഞ്ഞാൽ അവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങി ശുചിത്വം(പരിസരം, വ്യക്തി) നടത്തി നമ്മളെ ഒതുക്കാൻ ശ്രമിക്കും. അതാണ് കേരള ജനതയുടെ പ്രത്യേകത ഓഫോ! അങ്ങനെയോ, എന്നാൽ എന്നെ (കൊറോണ) കേരളം എന്തുചെയ്യുമെന്ന് നോക്കട്ടെ. പിന്നെ കാണാം റ്റാറ്റാ ....റ്റാറ്റാ ....ബൈ ....ബൈ ..ഓക്കെ....സീയൂ.....


അങ്ങനെ കേരളത്തിൽ തൃശൂർ ജില്ലയിൽ കൊറോണ ആദ്യമായി കാലുകുത്തി. തുടർന്ന് ഓരോ ജില്ലയിലെ ജനങ്ങളെ കീഴടക്കാൻ ശ്രമിച്ചു. ഇത് മനസിലാക്കിയ ജനങ്ങളെല്ലാവരും പ്രതിരോധിക്കാൻ തുടങ്ങി. രോഗപ്രതിരോധത്തിന് വേണ്ടിയുള്ള കാൽ വയ്പ്പുകൾ വളരെ ധൃതഗതിയിൽ ആരംഭിച്ചു.


പിറ്റേദിവസം കൊറോണ നടക്കാൻ ഇറങ്ങി. അതാ ജനങ്ങൾ എപ്പോഴും കൈയും മുഖവും കഴുകുന്നു. അയ്യോ മുഖാവരണം, പേടിയാകുന്ന സാനിറ്റൈസറുകൾ, ജനങ്ങൾ പരസ്പരം അടുത്തിടപഴകുന്നില്ല, ഐസൊലേഷൻ, ക്വാറന്റീൻ,ലോക്കഡോൺ,സാമൂഹിക അകലം പാലിക്കൽ രക്ഷാകവചം ധരിച്ച ആരോഗ്യ പ്രവർത്തകർ മുഖാവരണത്തോടെ പോലീസുകാർ, ആരെയും തൊടാൻ പറ്റുന്നില്ല. രോഗപ്രതിരോധം നടത്തിയതിനാൽ ആരുടേയും അടുത്തു പോകുവാനും പറ്റുന്നില്ല. അയ്യോ! ഞാൻ എങ്ങനെ സഹിക്കും ഇല്ല ഇല്ല കഴിയുന്നില്ല. കേരളത്തിലെ ജനങ്ങളെ എനിക്ക് ആഴത്തിൽ തൊടാൻ പോലും പറ്റുന്നില്ല. ശുചിത്വവും പ്രതിരോധവും കൊണ്ട് ഇവർ എന്നെ തളയ്ക്കും. ഇവരുടെ ഇടയിൽ എനിക്ക് ജീവിക്കാൻ പറ്റുന്നില്ല. ഇവർക്ക് ശുചിത്വത്തിലൂടെ രോഗ പ്രതിരോധശേഷി കൂടുതലാണ്. അതെ ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ആലോചിക്കണം.


കൊറോണ കരഞ്ഞുകൊണ്ട് വൈറസുകളുടെ അടുത്തെത്തി. നിപ്പേ നീ പറഞ്ഞത് ശരിയാണ് എനിക്ക് അവരുടെ ഇടയിൽ രോഗവ്യാപനം നടത്തുവാൻ കഴിയുന്നില്ല. കേരളത്തിൽ നിന്ന് മാറിയേപറ്റു. ഞാൻ പോകുന്നു ....... ഞാനിതാ പോകുന്നു.


'അമൃത കേരളം! ഒത്തൊരുമയുടെ നാട്. ഏത് പ്രതിസന്ധിയേയും അതിജീവിക്കുന്ന നാട്. മതസൗഹാർദ്ദത്തിന്റെ നാട്. വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ മേഖലകളിൽ മുൻ പന്തിയിൽ നിൽക്കുന്ന നാട്. അതെ നമ്മൾ അതിജീവിക്കും 'രോഗ പ്രതിരോധത്തിലൂടെ ' എത് മഹാമാരിയേയും.

അഷസ്. എസ്. സുബാഷ്
4 ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ