.

റിപ്പോർട്ട്

ലഹരിവിമുക്ത  കേരളം പ്രചാരണപരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6 ന് കോന്നി

ഗവ .എൽ .പി .സ്കൂളിൽ ആരംഭിച്ചു .രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായിവിജയൻ സംസ്ഥാനതല

ഉത്ഘാടനം നടത്തിയതിന്റ്റെ ദൃശ്യങ്ങൾ തത്സമയം കുട്ടികളുംരക്ഷിതാക്കളും കാണുകയുണ്ടായി .മയക്കുമരുന്നിൻറ്റെ

ഉപയോഗംമൂലം വ്യക്തികൾക്കുണ്ടാകുന്ന ശാരീരിക ,മാനസികപ്രശ്നങ്ങൾ,  ലഹരിയുടെ ദൂഷ്യവശങ്ങൾ ,നിയമപരമായ

നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ശ്രീമതി .ശ്രീദേവി രക്ഷിതാക്കൾക് ക്ലാസ് എടുക്കുകയുണ്ടായി .

06 / 10 2022 മുതൽ 1/ 11/  2022 വരെ വിവിധ പരിപാടികൾ ക്രമീകരിച്ചിരുന്നു .12 / 10/ 2022 ൽ മോട്ടിവേഷണൽ ട്രെയിനർ

ശ്രീ .ടിസ്‌മോൻ ജോസഫ്‌ രക്ഷിതാക്കൾക് ക്ലാസ്സെടുക്കുകയുണ്ടാക്കി .24/ 10/ 22 ൽ ഏല്ലാവരും ലഹരിവിരുദ്ധ ദീപം തെളിയിച്ചു .

06 / 10 / 2022 ,01 / 11 /2022 എന്നീ ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞാ എടുത്തു .6 ആം തിയതിമുതൽ നവംബർ 1 വരെ

താഴെപ്പറയുന്ന മറ്റുപ്രോഗ്രാമുകളും നടത്തുകയുണ്ടായി .

25 / 10 / 2022 -ലഹരിവിരുദ്ധ ക്വിസ്

29 / 10 / 2022 -പോസ്റ്റർനിർമ്മാണം

29 / 10 / 2022 -ഫ്ലാഷ്മോബ്

31 / 10 / 2022 -ലഹരിവിരുദ്ധറാലി

29 / 10 / 2022 ന് ലഹരിവിരുദ്ധ ഫ്ലാഷ്മോബ് കോന്നിയുടെ വിവിധഭാഗങ്ങളിൽ വെച്ചു നടത്തപ്പെടുകയുണ്ടായി .

അന്നേദിവസംതന്നെ കോന്നി എസ് .ഐ .ശ്രീ .രവീന്ദ്രൻ സാറിന്റ്റെ ബോധവത്കരണ ക്ലാസ്സുമുണ്ടായിരുന്നു .

31 / 10 / 2022 രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .സുജ .പി .ഫ്ളാഗ് ഓഫ് ചെയ്ത് റാലി ഉൽഘാടനം ചെയ്തു .

റാലിയിൽ സ്കൂളിലെമുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു .01 / 11 / 2022 ന് എല്ലാ രക്ഷിതാക്കള്ക്കും കുട്ടികൾക്കും

സ്‌കൂൾ ലീഡർ അഞ്ജന സുനിൽ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

01 / 11 / 2022 ന് 3 മണിക്ക് നടന്ന ലഹരിവിരുദ്ധ ചങ്ങല ഹെഡ്മിസ്ട്രസ് സുജ ടീച്ചർ ഉത്‌ഘാടനം ചെയ്തു .എല്ലാ.രക്ഷിതാക്കളും ,അധ്യാപകരും

ഇതിൽ പങ്കാളികളായി .