ഗവ.എൽ.പി.സ്കൂൾ മൈനാഗപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

19ആം നൂറ്റാണ്ടിന്റെ പകുതിയോടെ മൈനാഗപ്പള്ളി ചക്കിട്ടയിൽ കുളത്തിന് സമീപം എഴുത്തുപള്ളിക്കൂടമായി ശ്രീ കുമ്പളത്ത് ആശാൻ സ്ഥാപിച്ച സ്കൂൾ , 1894 ലോടുകൂടി മൈനാഗപ്പള്ളി ആശാരിമുക്കിന് വടക്കു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

തുടക്ക സമയത്ത് ഓലമേഞ്ഞ ക്ലാസ് മുറികളിലാണ് പഠനം നടന്നിരുന്നത്. 1930 ഇൽ ആണ് നിലവിൽ ഉള്ള ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് .