Schoolwiki സംരംഭത്തിൽ നിന്ന്
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചാം വർഷത്തോടെ ഒന്നുമുതൽ അഞ്ചു വരെയുള്ള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി. അതിനുശേഷം 1950-തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീമാൻ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുള്ള ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും. ആദ്യകാലത്ത് മേൽക്കൂര ഓലമേഞ്ഞതായിരുന്നു. 1995 നു ശേഷം പിജെ കുര്യൻ എംപി ഫണ്ടിൽ നിന്നും വികസന ഫണ്ടിൽ നിന്നും ലഭിച്ച തുകയും ഇന്ദിരവികാസ് യോജനയിലേക്ക് സമാഹരിച്ച തുകയുടെ കമ്മിഷനും, സഹൃദയരായ നാട്ടുകാരുടെ സഹായവും സ്വീകരിച്ചാണ് ഏകദേശം 2/8/1995ൽ മേൽക്കൂര അസ്ബറ്റോസ് ഷീറ്റ് ആക്കി നവീകരിച്ചത് .ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പല മഹത് വ്യക്തികളും ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. ഇന്ന് സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.