ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ അഭി തന്ന പാഠം


അഭി തന്ന പാഠം

എൻ്റെ ജീവിതത്തെ മാറ്റി മറിച്ചൊരു സംഭവമാണ് ഇതിൽ സൂചിപ്പിക്കുന്നത് .ഇത് എൻ്റെയും എൻ്റെ സുഹൃത്തായ അഭിയുടെയും കഥയാണിത് .ഞാനും അഭിയും ഉറ്റ ചങ്ങാതിമാരണങ്കിലും ഞങ്ങളുടെ ശീലങ്ങൾ വല്യവ്യത്യാസങ്ങളുണ്ട് .ഒരു ദിവസം ഞാൻ ഒരു ബന്ധുവിൻ്റെ കല്യാണത്തിൽ പോയി എൻ്റെ കൂട്ടുകാരനായ അഭിയും അവിടെയുണ്ടായിരുന്നു. അവൻ മാസ്ക്കും ധരിച്ച് എല്ലാവരിൽ നിന്നും അകലത്തിൽ നിൽക്കുന്നുണ്ടായിരുന്നു .കാരണം അവന് ചെറിയൊരു ജലദോഷമുണ്ടായിരുന്നു. അവനെ കണ്ടയുടനെ ഞാൻ കളിയാക്കി ചിരിക്കാൻ തുടങ്ങി " എന്തു പേടിത്തൊണ്ടനാടാ നീ "അവനൊന്നും മിണ്ടിയില്ല തിരികെ വന്നത് തിരക്കുള്ള ബസ്സിലായിരുന്നു.കൂട്ടുകാരുമായി കുറേ സമയം കളിച്ച ശേഷമാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഞാൻ കൈ കഴുകാനോ ശരീരം വൃത്തിയാക്കാനോ നോക്കിയില്ല. ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. എനിക്ക് പനിയായി അപ്പോഴാണ് എൻ്റെ ചങ്ങാതി പറഞ്ഞതിൻ്റെ വില മനസ്സിലായത്. എൻ്റെ ടീച്ചർ പഠിപ്പിച്ചതും എനിക്ക് ഓർമ്മ വന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതാണ് . എല്ലാവരും ശുചിത്വത്തോടെ സുരക്ഷിതരായിരിക്കൂ..


അമർനാഥ് .എൻ
3B ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ