ഗവ.എൽ.പി.സ്കൂൾ അരീക്കര/എന്റെ ഗ്രാമം
അരീക്കര
=== ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് അരീക്കര.മുളക്കുഴ MC റോഡ് സൈഡിൽ നിന്നും 7കിലോമീറ്റർ ദൂരത്തിൽ ആണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന രണ്ട് സ്കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നു.പോസ്‌റ്റോഫീസ്, ക്ലബ്,ഗ്രന്ഥശാല തുടങ്ങിയവ ഇവിടെ സ്ഥിതി ചെയുന്നു.വളരെ പ്രസിദ്ധമായ കെട്ടുകാഴ്ച ഉത്സവം നടക്കുന്ന പറയരുകാല ക്ഷേത്രം അരീക്കരയിൽ സ്ഥിതി ചെയ്യുന്നു.ഐതിഹ്യങ്ങൾ കൊണ്ടും വിശ്വാസം കൊണ്ടും ചുറ്റപ്പെട്ട അരീക്കര ദേശം... ദേശത്തിന് കാവലായി 5 കാവുകൾ..പനംതിട്ട അഞ്ചുമല നട,കൊച്ചുകണ്ണൻകര കാവ്, ഉടയമുറ്റം കാവ്,കൊല്ലരിക്കൽ അഞ്ചുമലനട,ഐതിട്ട അഞ്ചുമല .ഈ നാട് വിട്ടു പുറത്തു പോയിട്ടുള്ളവരേക്കാൾ ഈ ഗ്രാമത്തിലോട്ടു വന്നു താമസിക്കുന്നവർ ഏറി വരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും... ഗ്രാമത്തിന്റെ കുളിർമ നഷ്ടമാകാതെ ഇന്നും ഗൃഹാതുരത്വo ഉണർത്തുന്ന അനുഭവം നൽകുന്ന മനോഹരമായ സ്ഥലം.
===പൊതുസ്ഥാപനങ്ങൾ
- ഗവ. എൽ പി എസ് അരീക്കര
- ഗവ. എൽ പി ജി എസ് അരീക്കര
- ഗ്രന്ഥശാല
- പോസ്റ്റ്‌ഓഫീസ്
ആരാധനാലയം
പറയരുകാല ദേവി ക്ഷേത്രം
12 കരക്കാരുടെ ആഘോഷം ദേശ ദേവത പറയരുകാല ദേവിയുടെ ഉത്സവം... കെട്ടുകഴ്ചകൾ കൊണ്ട് അരീക്കര പറയരുകാല സ്കൂളിൽ മുറ്റം നിറയുന്ന ഉത്സവകാലം.