ആൾക്കൂട്ടം ഒഴിവാക്കാം
അകലം നാം പാലിച്ചിടാം
അപകടം അരികിലെന്ന്
ആതുരപ്രവർത്തകരവർ
അറിവുള്ളോർ ചൊല്ലീടുമ്പോൾ
അവർ കാട്ടും പാതയിലായ്
അതേപോൽ നടന്നിടാം
കൊറോണയെന്ന ഭീകരൻ
കറങ്ങിനിൽപ്പൂ വീഥിയിൽ
അവൻ വിഴുങ്ങിയായിരങ്ങൾ
മൺമറഞ്ഞതോർക്ക നാം
അമാന്തിച്ചിടേണ്ട നേരമല്ലയോർക്ക നാം
ആ കരങ്ങൾ കഴുകി നമ്മൾ
അവന്റെ യാത്ര തടയുക
ശുചിത്വമെന്ന മന്ത്രമതെപ്പൊഴും
ശിക്ഷ പോലെ ചൊല്ലുക
പേടി വേണ്ട പുഞ്ചിരിച്ചു
പുതുപ്രതീക്ഷകൾ കോർക്കുക
കൂടെയുണ്ട് കൂട്ടുമുണ്ട്
അൽപ്പനേരം കാക്കുക
ആരോഗ്യമുള്ള നാളെകൾ
നാട്ടിലാകെ പുലരുവാൻ
നമുക്ക് നാം കരുതലായ്
വീട്ടിനുള്ളിൽ തുടർന്നിടാം