ഗവ.എൽ.പി.എസ് .തളിയാപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നോക്കക്കാരെ കൂടി ഉദ്ദേശിച്ചത് തളിയാപറമ്പ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 52 സെന്റ് സ്ഥലത്ത് ചിറയിൽ ശ്രീ കൃഷ്ണൻ വൈദ്യർ 1913 സ്ഥാപിച്ച സ്കൂളാണ് ഇന്നത്തെ ഗവൺമെന്റ്. എൽ പി സ്കൂൾ തളിയാപറമ്പ് . ശ്രീ കൃഷ്ണൻ വൈദ്യരുടെ ജ്ഞാനപ്രദീപം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്. പാണാവള്ളി വള്ളുവശ്ശേരി കുട്ടി കളരിക്കൽ ശങ്കു വൈദ്യർ തുടങ്ങിയ നാട്ടുപ്രമാണിമാരും സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തവരിൽ ചിലരാണ്.

സമീപ പ്രദേശങ്ങളിലൊന്നും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഉളവയ്പ് ശ്രീകണ്ഠേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ സ്കൂളിൽ വന്നു പഠിച്ചിരുന്നു. ആദ്യകാലങ്ങളിൽ രണ്ടു ഡിവിഷൻ വീതം 5  ക്ലാസുകളിലായി 10 അധ്യാപകരും ഒരു അറബി ടീച്ചറും ഒരു സ്പെഷ്യൽ ടീച്ചറും ഇവിടെ ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി ശ്രീ കെ എം പുരുഷൻ,ഡോക്ടർ ബാബു,പ്രഭാകരൻ വൈദ്യർ നടരാജൻ വൈദ്യർ തുടങ്ങിയ പാരമ്പര്യ വൈദ്യന്മാർ റിട്ടയേഡ് എസ് ഐ സജീവൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി തുടങ്ങി ജീവിച്ചിരിപ്പുള്ളവരും ഇല്ലാത്തതുമായ അനേകം പ്രതിഭകൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ഉണ്ട്.