പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്ത് വടശ്ശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമ സ്ഥാനത്ത് നിന്നും ഏകദേശം 500 മീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്ത് പത്തനംതിട്ട - ശബരിമല റോഡിൻറെ തെക്കുഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ 1912ൽ ബ്രാണ്ടൻ സായിപ്പാണ്‌ സ്ഥാപിച്ചത്. താഴത്തില്ലത്ത് കാരോട് വാങ്ങിയ സ്ഥലത്താണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .ആദ്യകാലത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ചുരുങ്ങി