ഗവ.എൽ.പി.എസ് ചിറ്റാർ എസ്റ്റേറ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ ചരിത്രം ചിറ്റാ൪ ഗ്രാമപ‍ഞ്ചായത്തിൽ 4ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ​. ചിറ്റാർ പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ചിറ്റാർ തോട്ടത്തിലുള്ള തൊഴിലാളികളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി എസ്റ്റേറ്റ് മാനേജ്‌മെന്റ് 1956 ൽ തുടങ്ങി വച്ച സ്വകാര്യ സ്ഥാപനമാണിത്. കാലാന്തരത്തിൽ ഇതിന്റെ മാനേജ്മെന്റ് സ്ഥാവര ജംഗമ വസ്തുക്കൾ സഹിതം ഗവൺമെന്റിലേക്ക് എഴുതിക്കൊടുക്കുകയുണ്ടായി. പിന്നോക്ക മേഖലയായ ചിറ്റാറിലെ സാധാരണ തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ പാവപ്പെട്ടവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സിരാ കേന്ദ്രമായി ഈ ഗവൺമെന്റ് എൽ.പി.സ്കൂൾ ഇന്നും ചിറ്റാറിൽ നിലനിൽക്കുന്നു.