ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങിയ ഭീകരൻ

ലോകത്തെ വിഴുങ്ങിയ ഭീകരൻ പരീക്ഷ അടുക്കാറായി . ഉണ്ണിക്കുട്ടൻ ഉഷാറായി പഠിക്കുകയായിരുന്നു .അപ്പോഴാണ് അവൻ അച്ഛനും അമ്മയും പറയുന്നത് കേട്ടത് പരീക്ഷകളൊക്കെ മാറ്റി വയ്ക്കുമായിരിക്കും എന്ന് .സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.അടുത്ത ആഴ്ച സ്കൂൾ വാർ ഷികമാണ്. അത് മാറ്റിവയ്ക്കുമോ എന്നവൻ ശങ്കിച്ചു . എങ്കിലും ഒരാഴ്ച കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ എന്നോർത്ത് സന്തോഷം തോന്നി .അവൻ രണ്ടുമൂന്നു ദിവസം കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിയ്ക്കാൻ പോയി . സന്തോഷകരമായ ദിവസങ്ങൾ . നാലാംനാൾ അവൻ ചെന്നപ്പോൾ കൂട്ടുകാർ ആരും വന്നിട്ടില്ല. ഉണ്ണിക്കുട്ടൻ കുറച്ചു സമയം അവിടെ കാത്തിരുന്നു . ആരെയും കാണാഞ്ഞ് അവൻ വിഷമത്തോടെ വീട്ടിലേക്ക് തിരിച്ചുചെന്ന് അമ്മയോടു പറഞ്ഞു "അമ്മേ... ഈ കുട്ടികൾ എല്ലാവരും എവിടെ പോയി ? ഇന്നാരും കളിയ്ക്കാൻ വന്നില്ല ". അമ്മ പറഞ്ഞു " മോനേ .....നിന്നോട് ഒരു കാര്യം പറയാൻ മറന്നുപോയി .കൊറോണ എന്ന മഹാരോഗം ലോകരാജ്യങ്ങളെ മൊത്തം ബാധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും അതിൻെറ ലക്ഷണങ്ങൾ കണ്ടു തുടങ്ങി .മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ നേരിടാൻ വ്യക്തിശുചിത്വവും സാമൂഹികഅകലവും കൊണ്ടു മാത്രമേ പറ്റു . അതുകൊണ്ട് മോൻ പുസ്തകങ്ങൾ വായിക്കുകയോ പടം വരയ്ക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ ഇരിയ്ക്കണം ‘.ഉണ്ണിക്കുട്ടന് കാര്യത്തിൻെറ ഗൗരവം മനസ്സിലായി .എങ്കിലും അവന് സങ്കടം ബാക്കിയുണ്ടായിരുന്നു . പരീക്ഷ എഴുതാൻ കഴിഞ്ഞില്ല . പഠിച്ചതെല്ലാം വെറുതെയായി.അവൻ ഓർത്തു കുട്ടികളെല്ലാം ഉല്ലസിക്കുന്ന ഈ വേനലവധി നിരാശയോടെ കടന്നുപോകുമല്ലോ....

ഹാറൂൺ മുഹമ്മദ്
4 എ ഗവ.എൽ.പി.എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ