ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ശുചിത്വ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
     ശുചിത്വ ഭൂമി 
<ഒരിടത്തും ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. അവിടുത്തെ ആളുകൾ അവരുടെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കും ആയിരുന്നു. അവിടത്തെ ആളുകൾക്ക് അസുഖങ്ങൾ വരില്ലായിരുന്നു. ഒരു ദിവസം ഗ്രാമത്തിലുള്ള രാമു എന്നൊരു കുട്ടി അവളുടെ ബന്ധുവീട്ടിൽ വിരുന്നിനുപോയി. ആ വീട് പട്ടണത്തിലായിരുന്നു ഗ്രാമത്തിലെ വൃത്തിയും ശുചിത്വവും ഒന്നുമുണ്ടായിരുന്നില്ല. അധികവും പ്ലാസ്റ്റിക് സാധനങ്ങൾ ആവശ്യം കഴിഞ്ഞാൽ അത് എല്ലാം കൂട്ടിയിട്ട് കത്തിക്കുന്നു. വീടുകളിലെ മാലിന്യങ്ങൾ എല്ലാം റോഡുകളിലും പുഴകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കൂമ്പാരമായി കിടക്കുന്ന. ശുദ്ധമായ വായുവും ജലവും ഒന്നും തന്നെ ഇല്ല. എല്ലാം വിഷമയം.  രാമു തന്റെ  ഗ്രാമം ആലോചിച്ചു. നിറയെ മരങ്ങളും വൃത്തിയുള്ള തോടുകളും പുഴകളും വഴിയോരങ്ങളും ശുദ്ധമായ വായുവും. എത്രയോ സമ്പന്നമാണ്  ശുചിത്വമുള്ള എന്ന ഗ്രാമവും അവിടുത്തെ ശുചിത്വമുള്ള ജീവിതവും. ഒട്ടും വൈകാതെ തന്നെ രാമു  ഗ്രാമത്തിലേക്ക് തിരിച്ചു വന്നു. തൻറെ ഗ്രാമം എന്നും ഇതുപോലെ ഉണ്ടാകണമെന്ന് അവൻ പ്രാർത്ഥിച്ചു. 


നിവേദ്യ
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - manu mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ