ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ജീവികളും ശുചിത്വവും( കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
 ജീവികളും ശുചിത്വവും( കഥ)    
ചിത്രകൂടം എന്ന രാജ്യത്തെ രാജാവായ ഭോജരാജൻ. വലിയ വൃത്തിക്കാരനായിരുന്നു. വൃത്തിയില്ലാത്ത ജീവികളായിട്ടാണ് കാക്കകളെ അദ്ദേഹം കണ്ടത്രാ. ജ്യത്തെ കാക്കകളെ മുഴുവൻ കൊന്നൊടുക്കാൻ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷേ മന്ത്രി അതിനോട് യോജിച്ചില്ല. മന്ത്രിയുടെ സമ്മതമില്ലാതെ അദ്ദേഹം അത് നടപ്പാക്കി. അധികം താമസിയാതെ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഒരുപാട് ജനങ്ങൾ മരിച്ചുവീണു രാജ്യം ദുരിതത്തിലായി. ഇതിൽ വിഷമിച്ച് രാജാവും മന്ത്രിയോട് ഇതിൻറെ കാരണം കണ്ടെത്താൻ പറഞ്ഞു. ഇത് കേട്ട് മന്ത്രി പറഞ്ഞു പ്രഭോ അങ്ങയുടെ തന്നെ പ്രവൃത്തിയാണ് ഇതിന് കാരണം. രാജ്യത്തെ കാക്കകൾ മുഴുവൻ ഇല്ലാതായപ്പോൾ മാലിന്യങ്ങൾ കുന്നുകൂടി. പലതരം രോഗങ്ങൾ ഉണ്ടായി. ഇത് കേട്ട് രാജാവിനെ തന്റെ  തെറ്റ് മനസ്സിലായി. സമൂഹ ശുചിത്വത്തിൽ ഓരോ ജീവിക്കും തനതായ പ്രാധാന്യമുണ്ട്. 


വാണി പ്രശാന്ത്
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ