ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം

പരിസ്ഥിതി ലേഖനം

നാം എല്ലാവരും ശുചിത്വം പാലിച്ചിരിക്കണം. കാരണം പല തരത്തിലുള്ള പകർച്ചവ്യാധികളാണ് ഇന്ന് ഉണ്ടാകുന്നത്. കൊറോണ എന്ന മഹാമാരിയാണ് ഇതിന് ഉദാഹരണം. എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം . വ്യക്തിശുചിത്വമാണ് എല്ലാവർക്കും ആദ്യം വേണ്ടത്. വ്യക്തിശുചിത്യം പോലെ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വം. അതുകൊണ്ട് എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയാതെ അതിനുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കണം. വീടുകളിലെ ബാത്ത്റൂമുകൾ അണുനാശിനി ഉപയോഗിച്ച് വ്യത്തി യാക്കണം. കിണറുകൾ വല ഉപയോഗിച്ച് മൂടിയിടണം. മലിന ജലം കെട്ടി കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം. അതുപോലെ തന്നെ പൊതുസ്ഥലങ്ങളിൽ നാം തുപ്പരുത്. ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്. റോഡിന്റെ ഇരുവശങ്ങളിലും തണൽ വ്യക്ഷങ്ങൾ വച്ചു പിടിപ്പിക്കണം. നല്ലൊരു പരിസ്ഥിതിയ്ക്കായി നമുക്ക് പ്രവർത്തിക്കാം.

നന്ദിത സുരേഷ്
1 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം