ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/ ചില ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില ചിന്തകൾ

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന കേരളം.ശുചിത്വകേരളം എന്റെ സ്വപ്നം എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.പ്രകൃതിരമണീയവും,ഫലഭൂയിഷ്ഠ സമൃദ്ധവുമായ കേരളം,പൊന്നുവിലയിക്കുന്ന മണ്ണ് ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്ന് അന്യംനിന്നു പോകുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി ദിനത്തിൽ കൂട്ടുകാർ പാടിയ വരികൾ ഓർമിച്ചു പോവുകയാണ് ഈ അവസരത്തിൽ."ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും".
ഇതിനൊക്കെയും കാരണമായി കുറെ വസ്തുതകളുണ്ട്.ഒന്നാമതായി ശുചിത്വം. അത് തുടങ്ങേണ്ടത് നമ്മളിൽ നിന്നുതന്നെയാണ്.നമ്മുടെ ശരീരവും മനസും വീടും പരിസരവും ശുചിത്വമുള്ളതാണോ എന്നു നാം ചിന്തിക്കേണ്ടി യിരിക്കുന്നു.രണ്ടാമതായി പരിസ്‌ഥിതി മലിനീകരണം. മനുഷ്യൻറ ഉപയോഗിച്ചുതള്ളുന്ന മാലിന്യങ്ങളിൽ നിന്ന് വായു,ജലം,മണ്ണ് എന്നിവയെല്ലാം വിഷമയമായി കഴിഞ്ഞു.
മനുഷ്യന്റെ സ്വാർത്ഥ ലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് മറ്റൊരു അവസ്ഥ. ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും പ്രകൃതി ക്ഷോഭങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ ദുരനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാകുന്ന രീതിയിൽ ജൈവവളങ്ങളായി മാറ്റുക,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക,ആശുപത്രി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക,ചപ്പുചവറുകൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കുക, തുറസായ സ്ഥലത്തു തുപ്പുന്നതും മലമൂത്ര വിസർജനം ചെയ്യുന്നതും ഒഴിവാക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക,ജലാശയങ്ങളും മലകളും സംരക്ഷിക്കുക എന്നീ കാര്യങ്ങൾക്കു മുൻതൂക്കം നൽകുക..
നമ്മുടെ പൂർവികർ നമുക്കായി നൽകിയ വിഭവങ്ങൾ എല്ലാം വരുംതലമുറകൾക്കായി നമുക്ക് കാത്തു സൂക്ഷിക്കാം.