ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/അഭയാർത്ഥി

Schoolwiki സംരംഭത്തിൽ നിന്ന്
അഭയാർത്ഥി


ഈ കൊറോണ കാലത്ത് നമ്മളെല്ലാം വീടിനുള്ളിലാണ് .വീട്ടുകാരോടൊപ്പം കഥ പറഞ്ഞും തമാശകൾ പൊട്ടിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ തയ്യാറാക്കിയും അവ മതിവരുവോളം ഭക്ഷിച്ചും നമ്മൾ മാതാപിതാക്കളോടും സഹോദരങ്ങളോടും സന്തോഷത്തോടെ കഴിച്ചു കൂടുമ്പോൾ ഒരു ദിവസം ഞാൻ വാർത്താചാനലിലൂടെ 'രോഹിക്യകൾ 'എന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ചു എന്റെ പിതാവിനോട് അന്വേഷിച്ചു അപ്പോൾ എന്റെ പിതാവിൽ നിന്നും അവർ ഒരു കൂട്ടം അഭയാർത്ഥികൾ ആണെന്ന് മനസിലായി . അവർക്കു സ്വന്തമായി രാജ്യമോ നാടോ വീടോ കൃഷിയിടമോ ഇല്ലാതെ ഉള്ളതും പെറുക്കി കെട്ടി ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്കു പാലായനം ചെയ്യുന്ന ഇവർക്ക് ആരും തന്നെ ജോലിയോ ഭക്ഷണമോ മരുന്നോ കൊടുക്കാറില്ല .കഴിഞ്ഞ ദിവസങ്ങളിൽ ഇവരിൽ പലരും പട്ടിണി കിടന്നു മരിച്ചു എന്നും അതിൽ പലരും എന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ആണെന്നും അറിഞ്ഞപ്പോൾ എന്റെ കുഞ്ഞു മനസ് വല്ലാതെ പിടഞ്ഞു .നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ ഒരു പങ്കു അവർക്കു കൂടി കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചൂ .പക്ഷെ എനിക്ക് അതിനു കഴിയില്ലല്ലോ .പാവം അഭയാർത്ഥികൾ


ഫിദ N S
3 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം