ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം


പ്രവേശനോത്സവം 2026-27
ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ .ആർ .അനിൽ ഉദ്ഘാടനം ചെയ്തു .നവാഗതരെ തൊപ്പി അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും സ്വീകരിച്ചു . കുരുന്നുകളെ വരവേൽക്കാൻ ബലൂണുകളും കൊടിതോരണങ്ങളും കൊണ്ട് വിദ്യാലയങ്കണം വർണാഭമാക്കി.ആഘോഷവേളയിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി

മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ പരിസ്‌ഥിതി ദിന പഞ്ചായത്ത്തല ഉദഘാടനം ജി .എൽ .പി .എസ് .പിരപ്പൻകോടിൽ വെച്ച് ബഹു : പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി നിർവഹിച്ചു . വൈസ്പ്രസിഡൻറ് ആർ .അനിൽ ,കൃഷിവകുപ്പ് മേധാവി , പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു