ഓരോ വർഷം കഴിയുന്തോറും ഗവൺമെന്റ് എൽ പി എസ് തൂവയൂർ നോർത്ത് മികവിന്റെ പാതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. LSS പരീക്ഷയിൽ എല്ലാ വർഷവും തുവയൂർ നോർത്ത് സ്കൂളിലെ കുട്ടികൾ വിജയം കൈവരിക്കാറുണ്ട്. നാലാം ക്ലാസിന്റെ തുടക്കം മുതലേ അതിന് ആവശ്യമായ പരിശീലനം കുട്ടികൾക്കായി അധ്യാപകർ നൽകാറുണ്ട്. മറ്റ് മത്സര പരീക്ഷകളിലും കലോത്സവം, ശാസ്ത്രമേള എന്നിവയിലെല്ലാം ഈ സ്കൂളിലെ കുട്ടികൾ വിജയം കൈവരിക്കാറുണ്ട്. സ്കൂളിന്റെ ചുറ്റുപാടുമുള്ള വിവിധ സ്ഥാപനങ്ങളും മ്യൂസിയവും കൃഷിയിടങ്ങളും എല്ലാം ഉൾപ്പെടുത്തി നടത്തിയ ഫീൽഡ് ട്രിപ്പിന് അടൂർ സബ് ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.