ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യം പോലെ തന്നെ വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.ആരോഗ്യവും ശുചിത്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ ശുചിയാക്കുക,ചെവിയിലെ മെഴുക്ക് കളയുക,ദന്തശുചിത്വം,ത്വക്ക് സംരക്ഷണം,വിസർജ ന ശുചിത്വം,ഭക്ഷണ ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്ന വ്യക്തികളിൽ ആരോഗ്യം ഉണ്ടായിരിക്കും. ആഹാരത്തിന് മുമ്പും ശേഷവും കൈയും വായും വൃത്തിയായി കഴുകുക,കൈകാൽ വിരലുകളിലെ നഖം വെട്ടുക,ടോയ് ലറ്റിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവ വ്യക്തിശുചിത്വത്തിൽ പെടുന്നു.പാദരക്ഷകൾ ധരിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക എന്നിവ വഴി പകർച്ചവ്യാധികൾ തടയാം.വ്യക്തിശുചിത്വം പോലെ ഗൃഹശുചിത്വവും കൃത്യമായി പാലിക്കുന്ന ഒരു സമൂഹത്തിൽ രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം