എന്റെ ഗ്രാമം -ചേരമാന്തുരുത്


തിരുവനന്തപുരം  ജില്ലയിലെ ഒരു നഗരമാണ് കഠിനംകുളം. തിരുവനന്തപുരത്ത് നിന്ന് വടക്ക് 22 കിലോമീറ്ററും, തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്ററും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റേഷനിൽ നിന്നും 22 കിലോമീറ്ററും കഠിനംകുളം സ്ഥിതിചെയ്യുന്നു. എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത 47 കാണപ്പെടുന്നു. കിഴക്ക് കഠിനംകുളം കായൽ, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് പുതുകുറിച്ചി, തെക്ക് ചാന്നങ്കാറ എന്നീ പ്രദേശങ്ങളാൽ കഠിനംകുളം ചുറ്റപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിന്റെ ഭാഗമാണ് കഠിനംകുളം.[1]

കഠിനംകുളത്തെ ഇപ്പോഴത്തെ ജനസംഖ്യ 18,000 ആണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇതിൽ ഉൾപ്പെടുന്നു.

                                                        കഠിനം കുളം പഞ്ചായത്തിലെ ഒന്നാം വാർഡായ ചേരമാന്തുരുത് പെരുമാതുറയ്ക്കും കഠിനംകുത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .പ്രകൃതിരമണീയമായ ഈ ഗ്രാമം മൽസ്യ ബന്ധനത്തിൽ മുന്നിൽ നിൽക്കുന്നു .ആരോഗ്യകേന്ദ്രങ്ങൾ ,വിദ്യാലയങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ ,അങ്കണവാടികൾ, ദേവാലയങ്ങൾ, ..... എന്നിവയാൽ സമ്പന്നമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വായന ശാല
  • ആരോഗ്യ കേന്ദ്രം
  • അങ്കണവാടി

ശ്രദ്ദേയരായ വ്യക്തികൾ 

  • അഡ്വ .എം .എ ഹസ്സൻ
  • ഡോ . എസ്‌ ഖലീൽ
  • സർക്കിൾ ഇൻസ്‌പെക്ടർ മഷ്ഹൂദ്
  • മുൻഷി അബ്ദുൾറൗഫ്‌
  • ഡോ . സലിൽ ഹസ്സൻ

ആരാധനാലയങ്ങൾ

  • ചേരമൻതുരുത്തു ജുമാമസ്ജിദ്