ഗവ.എൽ.പി.എസ്.ചാന്നാങ്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം ചാന്നാങ്കര

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാന്നാങ്കര. തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കണിയാപുരത്തുനിന്ന് ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാറാണ് ചാന്നാങ്കര. ഒരു വശത്ത് കടൽത്തീരവും മറുവശത്ത് പാർവതി പുത്തനാറും ഒഴുകുന്നു. ചാന്നാൻ കരയിൽ നിന്ന് വീണ്ടും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പെരുമാതുറ എത്താം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കഠിനംകുളം .കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.ആകെ 20 ത് വാർ‍‍‍ഡുകൾ.

  • തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര
  • തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.
  • ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • G L P S  ചാന്നാങ്കര
  • പോസ്റ്റ് ഓഫീസ് ചാന്നാങ്കര
  • ലൈബ്രറി
  • അങ്കണവാടി