ഗവ.എച്ച് .എസ്.എസ്.മണത്തണ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പൗൾട്രി ക്ലബ്

2018-19 അധ്യാനവർഷത്തിൽ മണത്തണ ഗവ: ഹയർസെക്കന്ററി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പൗൾട്രി ക്ലബ് രൂപീകരിച്ചു.ആറ്,ഏഴ് ക്ലാസ്സിൽ പഠിക്കുന്ന അൻപത് കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.31.8.2018ന് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി ജോയ് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ 'കോഴിക്കുഞ്ഞ് വിതരണം' ഉദ്ഘാടനം ചെയ്തു.മൃഗഡോക്ടർ, ഹെഡ്മിസ്ട്രസ്,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും തീറ്റ കൊടുക്കുന്നത്,മരുന്നു കൊടുക്കുന്നത്,കൂട് വൃത്തിയായി സൂക്ഷിക്കേണ്ടത്ഹെഡ്മിസ്ട്രസ്,മൃഗഡോക്ടർ,അധ്യാപക പ്രതിനിധി -സജ്ന എൽ.ആർ ,കുട്ടികളുടെ പ്രതിനിധി അഭിനവ്-ഏഴ് ബി എന്നിവരും കുട്ടികളുമടങ്ങുന്നതാണ് പൗൾട്രി ക്ലബിലെ അംഗങ്ങൾ. എല്ലാ മാസവും ആദ്യ ബുധനാഴ്ച് പൗൾട്രി ക്ലബിന്റെ യോഗം ചേരുന്നു.കോഴിക്കുഞ്ഞുങ്ങളുടെ വളർച്ച, തീറ്റ ,രോഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.കുട്ടികളിൽ സഹജീവിസ്നേഹം വളർത്തുക,സമ്പാദ്യശീലം,സഹകരണ മനോഭാവം,ഒത്തൊരുമ എന്നിവ നേടിയെടുക്കുന്നതിന് ഇങ്ങനെയുള്ള ക്ലബ്ബുകളുടെ പ്രവർത്തനം സഹായിക്കുന്നു.

alt text


alt text