ഗവ.എച്ച് .എസ്.എസ്.പാല/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

             2018-19 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - സീനിയർ അസിസ്റ്റൻറ് അബ്ദുൾ അസീസ്, ക്ലബ്ബ് കൺവീനർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 20/0 6/2018 ന് രൂപീകരിച്ചു. ക്ലബ്ബ് സെക്രട്ടറി - ദേവിക സുധാകരൻ (10A) പ്രസിഡൻറ് അഭിനന്ദ് എം (10A ) എ ക്സിക്യൂട്ടിവ് മെമ്പേഴ്സ് എന്നിവരെയും തിരഞ്ഞെടുത്തു.
               ക്ലബ്ബിന്റെ പ്രഥമ പരിപാടിയായി മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ചൊവ്വാഴ്ച ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ്സ് മത്സരം നടത്തി.വിജയികൾ:1. പൂജ അനിൽകുമാർ (8D) 2.അഞ്ജലി എസ് നമ്പ്യാർ (10E) 3 യദുകൃഷ്ണ എം.നായർ (9.E). ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ബുധനാഴ്ച ജനപ്പെരുപ്പം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.വിജയികൾ:1. ശ്രേയ എൻ റാം (8E)2 .സ്നേഹ പി.കെ (9C)3. അദ്വൈത് കെ (9B).ജൂലൈ 21-ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ക്വിസ്സ് മത്സരവും ക്ലാസ്സ് തലത്തിൽ കൊളാഷ് നിർമ്മാണവും,  എല്ലാ ക്ലാസ്സുകളിലും ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട slide പ്രദർശനവും സംഘടിപ്പിച്ചു.ക്വിസ്സ് മത്സര വിജയികൾ:1. തീർത്ഥ.കെ.ബി(9C)2 .അഭിജിത്ത് പി.എസ് (8A)3. ബെറ്റ്സി.സി ( 9.E),അഞ്ജലി എസ് നമ്പ്യാർ (10E) ഓഗസ്റ്റ് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 9 വ്യാഴാഴ്ച പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.13/08/2018ന്  സ്കൂൾ തല വാർത്ത വായന മത്സരം നടത്തി