മഹാമാരി

കോവിഡ്‌ 19 എന്ന മഹമാരിക്ക് മുൻപിൽ ലോക ജനത മുഴുവൻ പകച്ചു നിൽക്കുന്ന സാഹചര്യമാണ് നമുക്ക് മുൻപിലുള്ളത്. എല്ലാത്തിനേയും കീഴ്‌പ്പെടുത്തി മത്സര ബുദ്ധിയോടുകൂടി മുന്നോട്ടു പോകുന്ന എന്ന് വീമ്പു പറയുന്ന രാഷ്‌ട്രങ്ങൾക്ക് പോലും അദൃശ്യമായി നിൽക്കുന്ന ഒരു രോഗാണുവിന്റെ മുമ്പിൽ നിസ്സഹായതയോടുകൂടി നിൽക്കേണ്ടി വരുന്ന കാഴ്ച്ചയും ലോകം കണു ന്നു. എന്നാൽ ഈ മഹമാരിയെ നമുക്ക് മറികടന്നെ മതിയാവു. ലോകത്ത് മനുഷ്യ രാശിക്ക് ഭീഷണിയാകും വിധം പതിനാലാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച പ്ളേഗും, അതിനുശേഷം ലക്ഷക്കണക്കിനു ആളുകളുടെ ജീവൻ അപഹരിച്ച കോളറയും,വാസൂരിയും, ഈ അടുത്ത കാലത്ത് നാം പരിചയപ്പെട്ട എബോളയും,നിപ്പയും പോലുള്ള മാരകരോഗങ്ങൾക്ക് മരുന്നുണ്ടയിരുന്നില്ല. എന്നാൽ അസാധാരണമായ സാഹചര്യം വന്നപ്പോൾ തീർത്തും അസാധാരണമായ വഴി സ്വീകരിക്കുകയാണ് നാം ചെയ്തത്. മുൻപേ പറഞ്ഞ രോഗങ്ങൾക്ക് മരുന്നു കണ്ടുപിടിക്കാനും അവയെ കീഴ്‌പ്പെടുത്താനും നമ്മുക്ക് കഴിഞിട്ടുണ്ട്. ഈ ഒരനുഭവത്തിൽ നിന്നും മനുഷ്യന്റെ ശക്തിയിലും, ശാസ്ത്രത്തിന്റെ കഴിവിലുമുള്ള വിശ്വാസത്തെ മുൻനിർത്തി നമുക്ക് പറയാൻ കഴിയണം കേരളവും,ലോകവും കോവിഡ് 19 എന്ന മാരക വിപത്തിനെ മറികടക്കുക തന്നെ ചെയ്യും. സാമൂഹ്യ ജീവിയായ മനുഷ്യൻ ഈ രോഗത്തെ നേരിടാൻ സ്വീകരിച്ച വഴി അവന്റെ വീടുകളിലേക്ക് ഒതുങ്ങി നിൽക്കുക എന്നതാണ്.അതു വഴി അവന്റെ ചിന്തക്കും, ജീവിതത്തിനും,പരിസ്‌ഥിതിയുടെ സന്തുലിതാവസ്ഥക്കും ഉൾപ്പെടെ വന്ന മാറ്റം ഏറെ പ്രസക്തമാണ്. ആഗോളമായി മനുഷ്യൻ ചിന്തിക്കുമ്പോൾ മനുഷ്യന്റെ അസ്തിത്വം നിലനിൽക്കുന്നത് അവൻ ചവിട്ടി നിൽക്കുന്ന മണ്ണിലാണ് എന്ന് മനുഷ്യനെ ഒരിക്കൽ കൂടി കോവിഡ് 19 ഓർമ്മപ്പെടുത്തുന്നു.

നിരഞ്ജന വി എസ്
9 E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം