സ്വർണ്ണകിരീടരൂപം ധരിച്ച്
കാണാമറയത്ത്
പമ്മിപമ്മിവരുന്ന കീടമേ
നിന്റെ ചാതുര്യം അറിയുന്നു
സോപ്പ് പതച്ച്പതച്ച്
കഴുകി കഴുകി
വെടിപ്പാക്കിവെക്കും
ഞങ്ങളുടെ കൈകള്
മുഖം മാസ്ക്കണിഞ്ഞ്
മറച്ചുപിടിക്കും
ഒളിപ്പോർ യുദ്ധത്തിൻ
വീരഗാഥ മർത്ത്യനുള്ളതാണ്
ബ്രെയ്ക്ക് ദ ചെയിൻ
നെഞ്ചിലെ തുടിയാണ്
ഹാ വിജിഗീഷു ജീവിതത്തിൻ
കൊടിപ്പടം താഴ്ത്താൻ
കൊറോണയ്ക്കാവില്ല
മർത്ത്യനാണ് മായാവി