ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ഐസൊലേഷൻ വാർഡ്
ഐസൊലേഷൻ വാർഡ്
അന്നൊരു ഞായറാഴ്ചയായിരുന്നു. നാട് കൊറോണപ്പൂട്ടിലകപ്പെട്ടതിന്റെ വിരസത മുഖത്തുണ്ടായിരുന്നു. അന്ന് ഊണും കഴിഞ്ഞൊന്നു മയങ്ങി. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ മേലാസകലം വല്ലാത്ത വേദനയും ക്ഷീണവും. ഇന്നലെ പണിയെടുത്തതിൻേറതാകുമെന്നു കരുതി അതങ്ങ് വിട്ടു. പിറ്റേന്നത്തേക്ക് ചെറിയ പനിയവരണ്ട ചുമയും . സുമേഷ് ഭയന്നു. "ഇനി കൊറോണയെങ്ങാനുമാണോ"?. അന്ന് വൈകുന്നേരത്തെ വാർത്ത കൂടി കണ്ടപ്പോൾ അയാൾ ആകെ വിറച്ചുപോയി. ഇന്നലെ അദ്ദേഹം പങ്കെടുത്ത ചടങ്ങിലെ ഒരാൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. പിന്നെയങ്ങോട്ട് നിറയെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങളായിരുന്നു. ഐസൊലേഷൻ വാർഡിനെ കുറിച്ചു ചിന്തിച്ചു. ആളുകൾക്ക് അതിനെ പറ്റി പല പല അഭിപ്രായങ്ങളായിരുന്നു. അയാൾ ഒന്നും ചിന്തിച്ചില്ല. നേരെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. അവർ അദേഹത്തിൻ്റെ ആവശ്യപ്രകാരം അടുത്തുള്ള ആശുപത്രിയിലെ കൊറോണാ വാർഡിലെത്തിച്ചു. ഡോകടർ വന്ന് പരിശോധിച്ച് നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു. സാമ്പിൾ എടുത്തു. അവിടെയുള്ള വെള്ളവസ്ത്രം ധരിച്ചു വരുന്ന മാലാഖമാർ അയാളുടെഎല്ലാ കാര്യങ്ങളും ചെയ്തു തന്നു. നല്ല ഭക്ഷണം." ഇതു സ്വർഗമാണ് ". ടെസ്റ്റ് ഫലം വന്നു. പോസിറ്റീവാണ്. ഇനി നിർണായക ദിനങ്ങൾ. ദൈവദൂതന്മാരുടെ പുണ്യം നിറഞ്ഞ കൈകൾ കൊണ്ടുള്ള പരിചരണ അയാളെ വേഗം തന്നെ സുഖ പ്രാപ്തിയിലെത്തിച്ചു. അദ്ദേഹം ആശുപത്രി വിടുന്ന ദിവസം അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകർ മുന്നോട്ടുവന്നു. അദ്ദേഹത്തിൻ്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയവരെ ചേർത്തുപിടിച്ച് നന്ദി പറഞ്ഞ് കൊണ്ട് അദ്ദേഹം യാത്രയായി. ധാരാളം പേരുടെ ജീവൻ ആ തീരുമാനം കൊണ്ട് രക്ഷിക്കാനായെന്ന ആത്മസംതൃപ്തിയേടെ സുമേഷ് തൻ്റെ കലാമുറിയിലേക്ക് തിരിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ