ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ഈ യുദ്ധം നമ്മുക്ക് ജയിക്കാനുള്ളതാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്

21ാം നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരി മൂലം ലോകത്തിലെ വമ്പൻമാരായ പല രാജ്യങ്ങളെയും നിശ്ചലമാക്കിയ വർഷമാണ് 2020. എന്നാൽ നമ്മുക്ക് തുടങ്ങിയാലോ. ചൈനയിലെ വുഹാനിൽ നിന്നും 2019 ൽ പൊട്ടി പുറപ്പെട്ട ഈ ഭൂതം 2020 ആരംഭിക്കുമ്പോഴേക്കും ലോകത്തിലെ തന്നെ വമ്പൻ രാഷ്ട്രങ്ങളെയും കീഴടക്കി.ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു.മാസങ്ങൾക്ക് ശേഷമാണ് ഇതിനെ പ്രതിരോധിക്കുവാൻ ചില രാഷ്ട്രങ്ങൾക്കെങ്കിലും ചെറിയ തോതിലെങ്കിലും സാധിച്ചിട്ടുള്ളത്.അതിൽ എടുത്തുപറയാൻ സാധിക്കുന്നത് നമ്മുടെ രാജ്യത്തെക്കുറിച്ചാണ്.130 കോടി ജനതയുള്ള ഈ നാട്ടിൽ കോവിഡ് 19 അഥവാ കൊറോണ പിടിപെട്ടത് ഇറ്റലിയിൽ നിന്നും വന്ന ഒരു മലയാളിക്കായിരുന്നു അതിനു ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെറുതും വലുതുമായി വന്നെങ്കിലും കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളുടെ ശക്തമായ ഇടപെടൽ കാരണം ഒരു പരിധി വരെ ഇതിനെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട്.അതിൽ ലോകത്തിന് തന്നെ മാതൃകയായിട്ടുള്ളത് നമ്മുടെ കൊച്ചു കേരളമാണ്.ആരോഗ്യ രംഗത്ത് ലോകത്ത് ആകമാനമുള്ള ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ കേരളത്തെ മാതൃകയാക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവിടെയുള്ള ഗവൺമെൻ്റും ആരോഗ്യപ്രവർത്തകരും പ്രവർത്തിച്ചിട്ടുള്ളത്.അതിൽ എടുത്തു പറയേണ്ടത് കാസർഗോഡിനെ പറ്റിയാണ്.ആദ്യം കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയും എന്നാൽ പിന്നീട് രോഗികളുടെ എണ്ണം വളരെയധികം കുറച്ച് ലോകത്തിന് തന്നെ മാതൃകയായ ഒരു കൊച്ചു ജില്ല.ഇതു മാത്രം പറഞ്ഞാൽ പോര ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സ്ഥലം കൂടിയാണ് കാസർഗോഡ്. കൊറോണ മൂലം നമ്മുടെ സാമ്പത്തിക സ്ഥിതി ആകെ തളർന്നിട്ടാണുള്ളത്,ഇനി ഈ ലോക്ഡൗണ് കഴിഞ്ഞ് വേണം വീണ്ടും ഇന്ത്യൻ സാമ്പത്തിക സ്ഥിതിയെ തിരിച്ചു കൊണ്ടുവരാൻ പക്ഷെ ഒരു പ്രശ്നം കൂടിയുണ്ട് ലോക്ഡൗൺ കഴിഞ്ഞാൽ വിദേശത്ത് കഴിയുന്ന കേരളീയരുടെ വരവ് പുഴ കുത്തിയൊഴുകുന്നത് പോലെയായിരിക്കും. അതിനെയും നാം മറികടക്കേണ്ടതുണ്ടു് . എല്ലാ നൂറു വർഷവും ഉണ്ടല്ലോ ഇതു പോലുള്ള മഹാമാരികൾ, അതെന്താണെന്ന് ഒന്ന് ചിന്തിക്കാൻ മറക്കേണ്ട................... ഈ യുദ്ധത്തിൽ പരാജയം എന്നൊരു വാക്കില്ല എന്നാൽ മറ്റൊരു വാക്യം മാത്രമേയുള്ളൂ "വിജയം " വിജയത്തെ കൈവിടാതെ നിൽക്കുക നാം മനുഷ്യർക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ

സിയോണ സി
8 D ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം