ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ 2026 - 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കൾ രാവിലെ 10 -30 നു വർണാഭമായ രീതിയിൽ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റസിയ സവാദ് അധ്യക്ഷ വഹിച്ച പ്രസ്തുത ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി മധു ഉദ്ഘാടനം നിർവഹിച്ചു.കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത സലിംകുമാർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പറും SMC ചെയർപേഴ്സണുമായ ശ്രീമതി പ്രജിത ആർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തി.നവാഗതരായ വിദ്യാർഥികളെ വിദ്യാലയത്തിലെ SPC, JRC ,ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഒത്തുചേർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുകയുണ്ടായി.ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കും LKG വിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെ അധ്യാപകർ നൽകിയ സ്കൂൾ ബാഗുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ വിതരണം നടത്തി.ആലുവ DYSP ശ്രീ ബാബുക്കുട്ടൻ എൻ ഹയർസെക്കൻഡറി വിഭാഗo ലൈബ്രറിയിലേക്ക് പഠന സാമഗ്രികൾ  നൽകി.സൈബർ സുരക്ഷയെ കുറിച്ചുള്ള  പ്രതിജ്ഞ ബിനാനിപുരം എസ് ഐ ശ്രീമതി ആർഷ മാഡം വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ വി കെ ഷാനവാസ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ലിജിഷ പി ജെ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസ് ലി  ബിജു, ആലുവ DYSP ശ്രീ ബാബുക്കുട്ടൻ എൻ, പി ടി എ പ്രസിഡൻറ് ശ്രീ എൻ എൻ അജയകുമാർ,ഹയർസെക്കൻഡറി പ്രിൻസിപ്പൾ ശ്രീമതി ലിജ ട, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ജി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിദ്യാലയത്തിലെ പൂർവ്വാദ്ധ്യാപകരായ ശ്രീമതി രത്ന , ശ്രീമതി ഹസീന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.വിദ്യാലയത്തിലെ സീനിയർ അസിസ്റ്റൻറ് ശ്രീമതി ലീന ഗോപാലൻ ചടങ്ങിന് കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.