ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/ലോക്ഡൗൺ- ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ- ഒരു അവലോകനം

ലോകത്തെ മുഴുവൻ വിറപ്പിച്ച മഹാമാരിയായ കൊറോണ വൈറസിന്റെ വ്യാപനം തടയുവാനായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം മാർച്ച് 24 മുതൽ 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി.

                                               ചൈനയിലെ വൂഹാൻ പ്രവിശ്യയിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം.ആദ്യം ചൈനയെയും പിന്നെ ഈ ലോകത്തെയും കോവിഡ്-19 കീഴടക്കി.ഇതിനെതിരെ ഒരു വാക്സിനേഷനും നിലവിൽ കണ്ടെത്തിയിട്ടില്ല. അതിനാൽ കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക എന്നൊരു മാർഗം മാത്രമേയുള്ളൂ. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ അത്യാവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. 
                              അമേരിക്ക, ഇറ്റലി, സ്പെയിൻ പോലെയുള്ള പല രാജ്യങ്ങളും രോഗബാധിതരുടെ എണ്ണം വളരെ കൂടിയതിനുശേഷമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ രോഗബാധയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ച് കോവിഡ്-19 വ്യാപനം വളരെ സാവധാനമാക്കി. ഇന്ത്യയുടെ ഈ നടപടിയെ ലോകരാഷ്ട്രങ്ങളും ലോകാരോഗ്യസംഘടനയും പ്രശംസിക്കുകയുണ്ടായി. 

ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം കേരളത്തിന്റെ പ്രവർത്തനങ്ങളാണ്. ഇന്ത്യയിൽ ആദ്യം കോവിഡ്-19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിയിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ രോഗം വളരെ വേഗം ഭേദമായി. മറ്റ് രാജ്യങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ അവിടങ്ങളിൽ നിന്നെത്തിയ പ്രവാസികൾക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് പിന്നീട് കേരളത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനസർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ശക്തമായ പ്രവർത്തനം മൂലം കേരളത്തിൽ വൈറസ് വ്യാപനം നിയന്ത്രിക്കുവാൻ സാധിച്ചു.

ഈ മഹാമാരിയിൽ നിന്ന് ലോകവും മനുഷ്യരാശിയും കരകയറുവാൻ നമുക്ക് ഒറ്റക്കെട്ടായി സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാം.  
അരവിന്ദ് ജയകുമാർ
8C ഗവ.എച്ച്.എസ്.എസ് മുപ്പത്തടം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം